UPDATES

കായികം

ലോകകപ്പില്‍ ഇന്ത്യ- പാക് മത്സരം അനിശ്ചിതത്വത്തില്‍; സര്‍ക്കാര്‍ നിലപാടിനൊപ്പമെന്ന് ബിസിസിഐ

പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കേണ്ടതില്ലെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങളുള്‍പ്പെടെ അഭിപ്രായം അറിയിച്ച് രംഗത്തു വന്നിരുന്നു.

ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം അനിശ്ചിതത്വത്തില്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കേണ്ടതില്ലെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങളുള്‍പ്പെടെ അഭിപ്രായം അറിയിച്ച് രംഗത്തു വന്നിരുന്നു. ഈ വിഷയം ഈ മാസം 27ലെ ഐസിസി യോഗം  ചര്‍ച്ച ചെയ്യാനിരിക്കെ പാക്കിസ്ഥാനെതിരെ കളിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് ബിസിസിഐയും അറിയിച്ചു. മെയ് 30നാണ് ഇംഗ്ലണ്ടില്‍ ലോകകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. ജൂണ്‍ 16നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് മത്സരം.

അതിര്‍ത്തികാക്കുന്ന സൈനികരുടെ ജീവനെടുക്കാന്‍ ഭീകരരെ പറഞ്ഞുവിട്ട പാക്കിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന് ഹര്‍ഭജന്‍ സിംഗ്, കീര്‍ത്തി ആസാദും തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. മത്സരം ബഹിഷ്‌ക്കരിച്ചാല്‍ പോലും അത് ഇന്ത്യയുടെ കിരീട സാധ്യതയെ ബാധിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. 10 ടീമുകളാണ് മല്‍സരിക്കുന്നത്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തല്‍ ഒമ്പത് മത്സരങ്ങള്‍ വീതം ഒരോ ടീമും കളിക്കും. ആദ്യ നാല് സ്ഥാനക്കാര്‍ സെമിയിലെത്തും. ഇന്ത്യശക്തമായ ടീമായതിനാല്‍ ഒരു മല്‍സരം ഉപേക്ഷിച്ചാലും ഒന്നും സംഭവിക്കില്ലെന്നാണ് ഇവരുടെ പക്ഷം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് മത്സരത്തിനെതിരെ രംഗത്ത് വന്നു. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയ്യാറാവത്ത സാഹചര്യത്തില്‍ എന്തിന് ക്രിക്കറ്റ് കളിക്കണമെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയഅഭിമുഖത്തില്‍ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.അതേസമയം മത്സരം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐയില് നിന്ന് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടിലെന്ന്് ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്സണ്‍ അറിയിച്ചു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍