UPDATES

കായികം

ഋഷഭ് പന്തും ശ്രേയസ് അയ്യരും ഒരുമിച്ച് ബാറ്റുമായി ഇറങ്ങി; നാലാം നമ്പറിലെ ആശയകുഴപ്പമെന്ന് കോഹ്‌ലി

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്‌ലിയുടെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ നാലാം നമ്പരില്‍ ആര് ബാറ്റിംഗിന് ഇറങ്ങണമെന്ന ഇന്ത്യന്‍ ടീമിലെ ആശയ കുഴപ്പം മൈതാനത്തും പ്രകടമായി. ശിഖര്‍ ധവാന്‍ പുറത്തായപ്പോള്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് ഋഷഭ് പന്തും ശ്രേയസ് അയ്യരും ഒരുമിച്ച് ബാറ്റുമായി പുറത്തേക്കുവന്നു. എന്നാല്‍ പിന്നീട് ഋഷഭ് തന്നെ നാലാമനായി ഇറങ്ങുകയായിരുന്നു.

മത്സരശേഷം ഇതേകുറിച്ച് ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞത്. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും അത് തിരുത്തിയെന്നുമാണ്. രണ്ടു പേരും നടന്ന് ഗ്രൗണ്ടിലെത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ രസകരമായിരുന്നേനെ എന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ക്രീസില്‍ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിരുന്നേനെ എന്നും കോഹ്‌ലി പറഞ്ഞു.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്‌ലിയുടെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു. ചിന്നസ്വാമിയിലെ പിച്ച് രണ്ടാമത് ബാറ്റു ചെയ്യുന്നവരെ പിന്തുണയ്ക്കുന്നത് ആണെന്ന് അറിയാമായിരുന്നെന്നും ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ചത് ഒരു വെല്ലുവിളി പോലെ ചെയ്തതാണെന്നും കോലി വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ശക്തമായ ടീമിനെ ഒരുക്കേണ്ടതുണ്ട്. അതിനായി പരീക്ഷണങ്ങള്‍ നടത്തേണ്ടിവരും. അതുകൊണ്ടാണ് ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്തത് കോഹ് ലി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍