UPDATES

കായികം

‘ലോകകപ്പിലെ തോല്‍വിക്ക് ശേഷം മോശമായ മാനസികാവസ്ഥയിലായിരുന്നു’; കോഹ്‌ലി പറയുന്നു

എത്രയും വേഗം കളിയിലേക്ക് തിരിച്ച് വരാനാണ് ശ്രമിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടിട്വന്റി മല്‍സരത്തിന് തയാറെടുക്കുകയാണ് ടീം ഇന്ത്യ. ലോകകപ്പ് സെമിയില്‍ പുറത്തായ കോഹ്‌ലിയും കൂട്ടരും വിന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ ജയമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ലോകകപ്പിലെ പരാജയത്തെ കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പ്രതികരിക്കുകയാണ്.

ലോകകപ്പിലെ തോല്‍വിക്ക് ശേഷമുള്ള ദിവസങ്ങള്‍ തികച്ചും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചത്. ‘ലോകകപ്പ് ടൂര്‍ണമെന്റ് കഴിയുന്നതുവരെ, ഓരോ ദിവസവും വളരെ മോശമായ മാനസികാവസ്ഥയിലാണ് ഞങ്ങള്‍ ഉറക്കം ഉണര്‍ന്നിരുന്നത്. ഓരോ ദിവസവും കഴിയുന്നതുവരെ എന്തെങ്കിലും ചെയ്ത് അതില്‍നിന്നും പുറത്തുകടക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഞങ്ങള്‍ പ്രൊഫഷണല്‍സാണ്. ഞങ്ങള്‍ക്ക് മുന്നോട്ട് പോയേ മതിയാകൂ. ഞങ്ങള്‍ മാത്രമല്ല, ഓരോ ടീമിനും മുന്നോട്ടു പോയേ പറ്റൂ,’ കോഹ്‌ലി പറഞ്ഞു.

‘ലോകകപ്പില്‍ സംഭവിച്ചതെന്താണോ അത് ഞങ്ങള്‍ പതിയെ ഉള്‍ക്കൊണ്ടു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടി ട്വന്റി മല്‍സരത്തിനു മുന്‍പായി ഞങ്ങള്‍ മൈതാനത്ത് കുറച്ചുനേരം പരിശീലനം ചെയ്തു. അത് നല്ലൊരു അനുഭവമായിരുന്നു. എത്രയും വേഗം കളിയിലേക്ക് തിരിച്ച് വരാനാണ് ശ്രമിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു. രണ്ട് ടെസ്റ്റും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസിതെിരെ ഇന്ത്യ കളിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍