UPDATES

കായികം

എന്തിന് അശ്വിനെ ഒഴിവാക്കി?; ടീം തെരഞ്ഞെടുപ്പിനെതിരെ സുനില്‍ ഗവാസ്‌കര്‍

ഏറെക്കാലം ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്ത താരമായിരുന്നു അശ്വിന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഇടം ലഭിക്കാത്തതിനെതിരെ  ചോദ്യം ഉന്നയിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. മത്സരത്തില്‍ അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജക്കാണ് ടീമില്‍ അവസരം ലഭിച്ചത്.  വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരം പ്ലെയിംഗ് ഇലവനില്‍ ഇടംപിടിക്കാത്തത് തന്നെ ആശ്ചര്യപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണെന്ന് മത്സരത്തിനിടെ കമന്ററിയില്‍ ഗാവസ്‌കര്‍ പറഞ്ഞു. അതേസമയം അശ്വിനെ ഒഴിവാക്കിയതിനെ ടീം ഉപനായകന്‍ അജിങ്ക്യ രഹാനെ പറയുന്നത് മറ്റൊന്നാണ്. അശ്വിനെ പോലൊരു മികച്ച താരമില്ലാത്തത് പ്രയാസമുണ്ടാക്കുന്നതാണ്. എന്നാല്‍ മികച്ച ടീം കോമ്പിനേഷനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നായിരുന്നു രഹാനെയുടെ മറുപടി. ആര്‍ അശ്വിനും രോഹിത് ശര്‍മ്മയും പുറത്തായപ്പോള്‍ ഏക സ്പിന്നറായി രവീന്ദ്ര ജഡേജയും ആറാം ബാറ്റ്‌സ്മാനായി ഹനുമാ വിഹാരിയെയുമാണ് ഇന്ത്യന്‍ ടീം ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

ഏറെക്കാലം ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്ത താരമായിരുന്നു അശ്വിന്‍. 65 ടെസ്റ്റില്‍ 342 വിക്കറ്റും 2361 റണ്‍സും അശ്വിനുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനമായിരുന്നു അശ്വിന്റെത്. നാല് ടെസ്റ്റ് സെഞ്ച്വറികളടക്കം 552 റണ്‍സ് വെസ്റ്റ് ഇന്‍ഡീസിനെതിരെ അശ്വിന്‍ നേടിയിട്ടുണ്ട്. വിന്‍ഡീസിനെതിരെ 11 ടെസ്റ്റുകളില്‍ നിന്ന് 60 വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ 21.85 ശരാശരിയില്‍ നാല് അഞ്ച് വിക്കറ്റ് വീഴ്ത്തി. 2016 ല്‍ ഇന്ത്യ അവസാനമായി കരീബിയന്‍ പര്യടനം നടത്തിയപ്പോള്‍ അശ്വിന്‍ നാല് ടെസ്റ്റുകളില്‍ നിന്ന് 17 വിക്കറ്റ് നേടി. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലാണ് അശ്വിന്‍ അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍