UPDATES

കായികം

‘നിങ്ങള്‍ക്ക് അവരുടെ പേര് പറയാമോ’?; ബുംറയുടെ ആക്ഷനെ സംശയിക്കുന്നവര്‍ക്ക് സുനില്‍ ഗവാസ്‌കറുടെ മറുപടി

ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച പേസ് ബൗളറായ ജസ്പ്രിത് ബുംറയുടെ മികവിനെ പ്രശംസിക്കാത്തവര്‍ ഉണ്ടാകില്ല. പരാജയ മുഖത്ത് നിന്ന് ടീമിനെ കൈപിടിച്ചുയര്‍ത്തുന്ന ബുംറയെ പുകഴ്ത്തുമ്പോഴും താരത്തിന്റെ ബൗളിംഗ് ആക്ഷനെതിരെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് കഴിഞ്ഞ ദിവസം ബുംറ സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തിലെ 44-ാമത്തെ ഹാട്രിക്ക് ആയിരുന്നു ഇത്. ഇന്ത്യന്‍ നിരയില്‍ ബുംറയ്ക്ക് മുമ്പ് 2001 ല്‍ കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഹര്‍ഭജന്‍ സിങ്ങിനും 2006 ല്‍ കറാച്ചിയില്‍ പാകിസ്ഥാനെതിരെ ഇര്‍ഫാന്‍ പത്താനും ഈ നേട്ടം കൊയ്തിട്ടുണ്ട്.

എന്നാല്‍ ബുംറ ഹാട്രിക് സ്വന്തമാക്കിയ ശേഷം താരത്തിന്റെ ബൗളിംഗ് ആക്ഷനെതിരെ പുതിയ വിവാദം ഉടലെടുത്തു. മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളറും കമന്റേറ്ററുമായ ഇയാന്‍ ബിഷപായിരുന്നു ബുംറയുടെ ആക്ഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഈ സമയം കമന്ററി ബോക്സിലുണ്ടായിരുന്ന ഇന്ത്യയുടെ ബാറ്റിംങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ഇതിനുള്ള മറുപടിയും നല്‍കി.

‘ജസ്പ്രീത് ബുറയെ പോലൊരു ബൗളറുടെ ആക്ഷനില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു, അത് എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല. ബുംറയുടെ ആക്ഷന്‍ തികച്ചും വ്യത്യസ്ഥമാണ്. സമ്മതിക്കുന്നു. എന്നാല്‍ ക്രിക്കറ്റിലെ നിയമങ്ങള്‍ക്കനുസരിച്ചാണ് ബുംറ എറിയുന്നത്. എന്റെ അഭിപ്രായത്തില്‍ ഏറ്റവും ക്ലീനായ ആക്ഷനുകളിലൊന്ന്. വിമര്‍ശിക്കുന്നവര്‍ കണ്ണാടിയിലേക്കാണ് നോക്കേണ്ടത്’ എന്നായിരുന്നു ഇയാന്‍ ബിഷപിന്റെ വാക്കുകള്‍.

ഒരു പടികൂടി കടന്നതായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം. ആരാണ് ബുംറയുടെ ആക്ഷനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ‘നിങ്ങള്‍ക്ക് അവരുടെ പേര് പറയാമോ? ആരാണ് ബുംറയുടെ ആക്ഷനെ ചോദ്യം ചെയ്യുന്നത്? ”ഗവാസ്‌കര്‍ ചോദിച്ചു. സുനില്‍ ഗവാസ്‌കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബുംറയുടെ ആക്ഷനെതിരെ ആരോപണം ഉന്നയിച്ചവരുടെ പേരുകള്‍ പറയാന്‍ ബിഷപ്പ് തയാറായില്ല. ‘അദ്ദേഹത്തിന്റെ ആക്ഷന്‍ സൂക്ഷ്മമായി പരിശോധിക്കാം. കുറച്ച് കാലടി കൊണ്ട് തന്നെ അദ്ദേഹം സ്വന്തം വേഗത കണ്ടെത്തുകയും അവസാനത്തില്‍ പന്ത് റിലീസ് ചെയ്യുകയും ചെയ്യുന്നു. ഇതിനിടെ എവിടെയാണ് ബുംറ കൈ മടക്കുന്നത്? ബുംറയുടെ ആക്ഷന്‍ നൂറുശതമാനവും കൃത്യമാണ്’ ഗവാസ്‌കര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍