UPDATES

കായികം

ധോണിയുടെ റെക്കോര്‍ഡ് മറികടന്ന് ഋഷഭ് പന്ത്

കിംഗസ്റ്റണില്‍ ആദ്യ ഇന്നിങ്സില്‍ 27 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ സാധിച്ചത്.

മുന്‍ ഇന്ത്യന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയുടെ റെക്കോഡ് മറികടന്ന് ഋഷഭ് പന്ത്. ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടങ്ങളുടെ ഭാഗമായ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ധോണിയുടെ റെക്കോര്‍ഡാണ് പന്ത് മറികടന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്റെ ക്യാച്ചെടുത്തപ്പോഴാണ് ഈ നേട്ടം പന്തിനെ തേടിയെത്തിയത്.

11 ടെസ്റ്റില്‍ നിന്നാണ് പന്ത് 50 വിക്കറ്റുകളുടെ ഭാഗമായത്. ധോണി 15 ടെസ്റ്റുകില്‍ നിന്നായിരുന്നു നേട്ടം സ്വന്തമാക്കിയത്. വിക്കറ്റിന് പിന്നില്‍ റെക്കോഡുകള്‍ സ്വന്തമാക്കുമ്പോഴും പന്തിന് ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ല. കിംഗസ്റ്റണില്‍ ആദ്യ ഇന്നിങ്സില്‍ 27 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ സാധിച്ചത്. ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ 24 റണ്‍സും രണ്ടാം ഇന്നിങ്സില്‍ ഏഴുമാണ് പന്ത് നേടിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍