UPDATES

കായികം

ഇന്ത്യന്‍ ക്രിക്കറ്റിലെ സുപ്രധാന റെക്കോര്‍ഡ്; ധോണിയെ മറികടക്കാന്‍ കോഹ്‌ലി

ജമൈക്കയിലെ സബീന പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ സുപ്രധാന റെക്കോര്‍ഡുകളിലൊന്നാണിത്.

ഈ മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകനെന്ന റെക്കോഡ് കോഹ്‌ലിക്ക് സ്വന്തമാകും. 60 മത്സരങ്ങളില്‍ നിന്ന് 27 വിജയങ്ങള്‍ സ്വന്തമായുള്ള മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ കോഹ്‌ലി. ടീമിനെ നയിച്ച 47 ടെസ്റ്റുകളില്‍ നിന്നാണ് കോലി 27 ജയങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ജമൈക്കയിലെ സബീന പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 120 പോയന്റ് സ്വന്തമാക്കാനും ഇന്ത്യയ്ക്കാകും. ആദ്യ ടെസ്റ്റിലെ 318 റണ്‍സ് ജയത്തോടെ വിദേശത്ത് ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച നായകനെന്ന റെക്കോഡ് കോഹ്‌ലി നേരത്തെ സ്വന്തമാക്കിയിരുന്നു. 11 എവേ വിജയങ്ങളുണ്ടായിരുന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍