UPDATES

കായികം

ധോണിയുടെ റെക്കോഡ് തകര്‍ത്ത് റിഷഭ് പന്ത്

മത്സരത്തില്‍ പുറത്താകെ പന്ത് 65 റണ്‍സ് എടുത്തു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 മത്സരത്തിലെ മൂന്നാമത്തെ അവസാനത്തെയും മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പുതിയ നേട്ടത്തിലെത്തിയിരിക്കുകയാണ്. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോഡാണ് പന്ത്
പഴങ്കഥയാക്കിയത്. ട്വി20യിലെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വലിയ സ്‌കോര്‍ എന്ന റെക്കോര്‍ഡ് റിഷഭ് പന്തിന് സ്വന്തമായി. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സ് ആയിരുന്നു പന്തിന്റേത്.

മത്സരത്തില്‍ പുറത്താകെ പന്ത് 65 റണ്‍സ് എടുത്തു. ഇത് ഒരു അന്താരാഷ്ട്ര ട്വി20 മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറാണ്. ഇതുവരെ ധോണിയുടെ 56 റണ്‍സ് ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ധോണി ആകെ രണ്ട് ട്വി20 50കള്‍ മാത്രമേ ഇന്ത്യക്ക് വേണ്ടി നേടിയിട്ടുള്ളൂ. പന്തിന് ഇതിനകം തന്നെ രണ്ട് ട്വി20 അര്‍ധ സെഞ്ച്വറികള്‍ ആയിക്കഴിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും ഇപ്പോഴും ധോണി തന്നെയാണ് ഏറ്റവും വലിയ ഇന്നിങ്‌സ് കളിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. ഈ പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ നിറം മങ്ങിയ റിഷഭ് പന്ത് വമ്പന്‍ തിരിച്ച് വരവാണ് ഇന്ന് നടത്തിയത്. 42 പന്തുകള്‍ നേരിട്ട റീഷഭ് പന്ത് 4 ബൗണ്ടറികളും 4 സിക്‌സുമടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന്റെ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 147 റണ്‍സ് എന്ന വിജയ ലക്ഷ്യമായിരുന്നു ഇന്ത്യക്ക് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 5 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍