UPDATES

കായികം

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കാര്യവട്ടത്ത്

ആദ്യ രണ്ടു ഏകദിനങ്ങള്‍ കളിക്കാതിരുന്ന പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിലേക്ക് തിരിച്ചെടുത്തും

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് അവസാന ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയത്തില്‍ നടക്കും. ടെസ്റ്റ് മത്സരങ്ങളില്‍ ഏല്‍ക്കേണ്ടി വന്ന പരാജയം ഏകദിനത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍ വീന്‍ഡിസും  പൊരുതാനുറച്ച് തന്നെയാണ് ഇറങ്ങുക.  കഴിഞ്ഞ മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ച് അനായാസ ജയം നേടാമെന്ന് കരുതിയ ഇന്ത്യക്ക് തിരിച്ചടിയായി അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് സമനില പിടിക്കുകയായിരുന്നു. പരമ്പരയില്‍ ഇനിയുളള മത്സരങ്ങളില്‍ വിജയം ഉറപ്പിക്കാനായി ഇന്ത്യന്‍ ടീമില്‍ പുതിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

ഇനിയുള്ള മത്സരങ്ങളില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ച് കഴിഞ്ഞു. വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ള സീനയര്‍ താരങ്ങള്‍ കാര്യവട്ടത്ത് നടക്കുന്ന മത്സരത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.  ആദ്യ രണ്ടു ഏകദിനങ്ങള്‍ കളിക്കാതിരുന്ന പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിലേക്ക് തിരിച്ചെടുത്തും.

ആദ്യ രണ്ടു മത്സരങ്ങള്‍ കളിച്ച മുഹമ്മദ് ഷമിയെ പുറത്താക്കിയാണ് ടീമിലെ അഴിച്ചുപണി. ഓപ്പണര്‍ കെ.എല്‍. രാഹുലിനെയും പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് പരിക്കില്‍ നിന്നും മോചിതനായെങ്കിലും ടീമിലേക്ക് പരിഗണിച്ചില്ല. ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ എ ടീമിന് വേണ്ടി കേദാര്‍ ജാദവ് കളിക്കുന്ന സാഹചര്യത്തിലാണ് ടീമിലേക്ക് പരിഗണിക്കാതിരുന്നത്. വിരാട് കോഹ്ലി ക്യാപ്റ്റനായും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനായും തുടരും. ഇതോടെ തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന അവസാന ഏകദിനത്തിന് കോഹ്ലി ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പായി.

ടിക്കറ്റ് വില്‍പനയുടെ ആദ്യഘട്ടത്തിലുണ്ടായ തിരക്ക് ഇനി കൂടാനാണ് സാധ്യത. www.paytm.com, www.isider.in എന്നീ വെബ് അഡ്രസ് വഴി ടിക്കറ്റ് വാങ്ങാം. 1000,2000,3000 എന്നിങ്ങനെയാണ് നിരക്കുകള്‍. പേയ്ടിഎം വഴി രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റും ലഭിക്കും. ടിക്കറ്റുകള്‍ പകുതി നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍