UPDATES

കായികം

ഇംഗ്ലണ്ടിനോട് ഒരു റണ്‍സിന് തോല്‍വി; ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലായ്മയെന്ന് വിമര്‍ശനം

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ്. ബാറ്റ് ചെയ്തത് ഭാരതി ഫുല്‍മാലി.

ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പരകളിലെ ഇന്ത്യന്‍ വനിതകളുടെ മോശം പ്രകടനം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. മൂന്ന് ട്വിന്റി20
മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ താരങ്ങളുടെ നിരുത്തരവാദിത്വമാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 120 എന്ന ചെറിയ സ്‌കോര്‍ പിന്‍തുടരുന്നതിനിടെയാണ് നാണം കെട്ട തോല്‍വിയിലേക്ക് ടീം കൂപ്പുകുത്തിയത്.

മത്സരത്തില്‍ ഇന്ത്യ മന്ദാനയുടെ മികച്ച ബാറ്റിംഗിലൂടെ ലക്ഷ്യത്തിലേക്ക് അടുക്കുമെന്ന് തോന്നിച്ചിരുന്നു. 38 പന്തില്‍ നിന്നും എട്ട് ഫോറും ഒരു സിക്സും പറത്തി മന്ദാന 58 റണ്‍സ് നേടിയാണ് പുറത്തായത്. 30 റണ്‍സ് എടുത്ത മിതാലി രാജും ഇന്ത്യയെ ജയത്തിന് അരികിലേക്ക് എത്തിച്ചു. എന്നാല്‍ അവസാന ഓവറില്‍ ഇന്ത്യ കളി കളഞ്ഞുകുളിച്ചു.

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ്. ബാറ്റ് ചെയ്തത് ഭാരതി ഫുല്‍മാലി. ആദ്യ മൂന്ന് പന്തും റണ്‍ എടുക്കാതെ കളഞ്ഞ്, നാലാം പന്തില്‍ ഭാരതി വിക്കറ്റ് നല്‍കി മടങ്ങി. ഓവറിലെ അഞ്ചാം പന്തില്‍ അനുജ പട്ടിലും നേരിട്ട ആദ്യ പന്തില്‍ തന്നെ ഔട്ട്. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണ്ടിടത്ത് നേടിയത് ഒരു റണ്‍. കയ്യിലിരുന്ന കളി ഉത്തരവാദിത്വമില്ലാതെ എങ്ങനെ വലിച്ചെറിയാമെന്ന് കാണിച്ചു തരികയായിരുന്നു ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെതിരെ. അപ്പോഴും നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ മിതാലി രാജ് ഉണ്ടായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യ. 15ാം ഓവറില്‍ എങ്കിലും ജയം ഇന്ത്യയ്ക്ക് തൊട്ടരികില്‍ ഉണ്ടായിരുന്നു. അവസാന നിമിഷത്തിലെ ദീപ്തി ശര്‍മയുടെ റണ്‍ഔട്ടും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒടുവില്‍ മൂന്നാം ട്വന്റി20യില്‍ ഇംഗ്ലണ്ടിന് ഒരു റണ്‍ ജയം. ഇതേടെ മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍