UPDATES

കായികം

മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ജയം; പരമ്പര നേട്ടം

അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് വിജയം നേടിയ ഇന്ത്യക്ക് പരമ്പര. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഇന്നിംഗ്‌സാണ് ഇന്ത്യണ്‍ ജയത്തില്‍ നിര്‍ണായകമായത്. റായുഡുവും കാര്‍ത്തിക്കും അനായാസം മത്സരം ഫിനിഷ് ചെയ്തു. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ധവാനെ(28) ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒമ്പതാം ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ടെയ്ലര്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത്- കോലി സഖ്യം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ ജീവന്‍ വീണ്ടെടുത്തു. രോഹിതിനെ 29-ാം ഓവറില്‍ 62ല്‍ നില്‍ക്കേ സാന്റ്‌നര്‍ ലഥാമിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ കോലിയെ(60), 32ാം ഓവറില്‍ ബോള്‍ട്ട് പുറത്താക്കി. ഇതോടെ ഇന്ത്യ മൂന്നിന് 168. പിന്നീട് കാര്‍ത്തിക് 38 റണ്‍സുമായും റായുഡു 40 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ വിജയത്തിലെത്തി. കിവികള്‍ക്കായി ബോള്‍ട്ട് രണ്ടും സാന്റ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് 49 ഓവറില്‍ 243ല്‍ പുറത്തായപ്പോള്‍ 93 റണ്‍സ് നേടി റോസ്
ടെയ് ലറായിരുന്നു ടോപ് സ്‌കോറര്‍. കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയും രണ്ടുവീതം പേരെ പുറത്താക്കിയ പാണ്ഡ്യയും ചാഹലും ഭുവിയുമാണ് തകര്‍ത്തത്. രണ്ട് വിക്കറ്റും തകര്‍പ്പന്‍ ക്യാച്ചുമായി ഹര്‍ദിക് പാണ്ഡ്യ തിരിച്ചുവരവ് ഗംഭീരമാക്കി. 59 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ കിവീസിനെ നാലാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്തടെയ് ലര്‍- ലഥാം സഖ്യമാണ് കരകയറ്റിയത്. എന്നാല്‍ വാലറ്റത്തെ ഷമിയും ഭുവിയും ചുരുട്ടിക്കെട്ടിയതോടെ കിവീസ് ഇന്നിംഗ്‌സ് 243ല്‍ അവസാനിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍