UPDATES

കായികം

ചെന്നൈ-ഡല്‍ഹി മത്സരത്തിനിടെ വാതുവയ്പ്പ്; ബ്രിട്ടീഷ് പൗരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

വെബ്സൈറ്റ് വഴി ഇവര്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്ന് പോലീസ് പറഞ്ഞു.

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി കാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ വാതുവയ്പ്പിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. അന്ധേരി വെസ്റ്റിലെ  ആഡംബര ഹോട്ടലില്‍ നിന്ന് റിഷി ദരിയനാനി(40), മഹേഷ് ഖേലാമ(39) എന്നിവരാണ് പിടിയിലായത്.

വെബ്സൈറ്റ് വഴി ഇവര്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്ന് പോലീസ് പറഞ്ഞു. പണം സ്വീകരിച്ചശേഷം വാതുവെപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള യൂസര്‍നെയിമും പാസ്വേഡും നല്‍കുകയാണ് ഇവര്‍ ചെയ്തിരുന്നത്.

ഇന്നലെ അറസ്റ്റ് ചെയ്ത ഇവരെ മേയ് ആറുവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ലാപ്ടോപ്പുകള്‍, ഏഴ് മൊബൈലുകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, 6.95 ലക്ഷം രൂപയുടെ ഇന്ത്യന്‍, യു.എസ്, ഹോങ്കോങ് കറന്‍സികള്‍ തുടങ്ങിയവ ഹോട്ടലിലെ ഇവരുടെ മുറിയില്‍ നിന്നു കണ്ടെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍