UPDATES

കായികം

ഓസീസിനെതിരെയുള്ള ഏകദിന പരമ്പരകളില്‍ ജസ്പ്രീത് ബുംറയില്ല; പകരം മുഹമ്മദ് സിറാജ്

ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ജയത്തിന് നിര്‍ണായകമായത് ബുംറ ഉള്‍പ്പെടെയുള്ളവരുടെ പ്രകടനമായിരുന്നു. പരമ്പരയില്‍ 21 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.

ഓസ്‌ട്രേലിയയില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ആഘോഷത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ഓസീസിനെതിരെയുള്ള ഏകദിന പരമ്പരകള്‍ ആരംഭിക്കാനിരിക്കെ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ ജയത്തിന് നിര്‍ണായക പങ്ക് വഹിച്ച പേസര്‍ ജസ്പ്രീത് ബുംറ ഏകദിന പരമ്പകളില്‍ ഇറങ്ങില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ബുംറയ്ക്കു വിശ്രമം നല്‍കാനാണ് ബിസിസിഐ തീരുമാനം. ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിന് പുറമെ, ന്യൂസിലന്‍ഡിനെതിരായ നിശ്ചിത ഓവര്‍ മത്സരങ്ങളിലും ബുംറ കളിക്കില്ല.
ലോകകപ്പില്‍ പരിപൂര്‍ണ ശാരീരികക്ഷമതയോടെ ബുംറ ടീമിനൊപ്പം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ബുറയ്ക്ക് പകരം മുഹമ്മദ് സിറാജാണ് ടീമിലിടം പിടിച്ചിരിക്കുന്നത്. ഇതിനുപുറമെ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ സിദ്ധാര്‍ഥ് കൗളിനേയും ഉള്‍പ്പെടുത്തി.

ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ജയത്തിന് നിര്‍ണായകമായത് ബുംറ ഉള്‍പ്പെടെയുള്ളവരുടെ പ്രകടനമായിരുന്നു. പരമ്പരയില്‍ 21 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഇതില്‍ തന്നെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ നേടിയ ഒമ്പത് വിക്കറ്റ് പ്രകടനവുമുണ്ടായിരുന്നു.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് സിറാജിനെയും കൗളിനെയും ദേശീയ ടീമിലേക്കു തിരികെ വിളിക്കാന്‍ കാരണം. പഞ്ചാബിനെതിരായ അവസാന രഞ്ജി ട്രോഫി മല്‍സരത്തില്‍ സിറാജ് ഏഴു വിക്കറ്റെടുത്തിരുന്നു. കൂടാതെ വിദേശത്ത് ന്യൂസിലാന്‍ഡ് എയ്ക്കെതിരേയുള്ള മത്സര്തതിലും താരം തിളങ്ങി. കൗളിന് രഞ്ജിയിലെ അവസാന രണ്ടു മത്സരങ്ങളില്‍ 10 വിക്കറ്റ് നേട്ടമുണ്ട്. ന്യൂസിലാന്‍ഡ് എയ്ക്കെതിരേ ഇന്ത്യ എയ്ക്കായി മൂന്നു കളികളില്‍ നിന്നും ഏഴു വിക്കറ്റും പേസര്‍ വീഴ്ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍