UPDATES

കായികം

പട്ടാളതൊപ്പി ധരിച്ച് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങിയ സംഭവം; വിശദീകരണവുമായി ഐസിസി

മത്സരത്തിന്റെ മാച്ച് ഫീ തുക നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കാനും ഇന്ത്യന്‍ ടീം തീരുമാനിച്ചിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് പട്ടാളത്തൊപ്പി ധരിച്ച് ഇന്ത്യന്‍ ടീമിറങ്ങിയത് മുന്‍കൂട്ടി അനുമതി വാങ്ങിച്ച ശേഷമെന്ന് ഐസിസി. ക്രിക്കറ്റിനെ ഇന്ത്യ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നും ഇന്ത്യക്കെതിരെ നടപടിയെടുക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഐസിസി വിശദീകരണവുമായി എത്തിയത്. ഇന്ത്യന്‍ ടീം ഇത് തുടരുകയാണെങ്കില്‍ കശ്മീരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പ്രതീകമായി കറുത്ത ബാഡ്ജ് കൈയില്‍ അണിഞ്ഞ് പാകിസ്ഥാന്‍ താരങ്ങളും കളത്തില്‍ ഇറങ്ങുമെന്ന് പാകിസ്ഥാന്‍ കായികവകുപ്പ് മന്ത്രി പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ കൂടിയാണ് ഐസിസി ഇന്ത്യ നേരത്തെ അനുമതി വാങ്ങിയിരുന്നുവെന്ന് വ്യക്തമാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിസിസിഐ തന്നെയാണ് നേരത്തെ ഐസിസിയോട് അനുമതി വാങ്ങിയത്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ വേണ്ടിയാണ് മൂന്നാം ഏകദിനത്തില്‍ ടീം അംഗങ്ങള്‍ സൈനികരുടെ തൊപ്പി അണിഞ്ഞ് ഇറങ്ങിയത്. മത്സരത്തിന്റെ മാച്ച് ഫീ തുക നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കാനും ഇന്ത്യന്‍ ടീം തീരുമാനിച്ചിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍