UPDATES

കായികം

പുല്‍വാമ ആക്രമണം; വിദേശ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്കോ?

ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരം ഉപേക്ഷിക്കണമോ എന്നതില്‍ ചര്‍ച്ചകള്‍ പു
രോഗമിക്കെ ഇതാ ഐപിഎലില്‍ നിന്ന് മറ്റൊരു വാര്‍ത്തയെത്തിയിരിക്കുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന വിദേശ താരങ്ങളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) കളിക്കാന്‍ അനുവദിക്കില്ലെന്ന് റിപോര്‍ട്ടുകള്‍. പാക്കിസ്ഥാനെ എല്ലാതരത്തിലും ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി പിഎസ്എല്ലില്‍ കളിക്കുന്ന വിദേശതാരങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കം ബിസിസിഐ നടത്തുന്നതെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങളെ വിലക്കുകയെന്നത് പ്രായോഗികമല്ലെന്ന നിലപാട് ബോര്‍ഡില്‍ ഉയര്‍ന്നതിനാല്‍ നീക്കം നടപ്പിലാക്കില്ലെന്ന തരത്തിലുള്ള റിപോര്‍ട്ടുകളും ഉണ്ട്. ഒന്നുകില്‍ പിഎസ്എല്‍, അല്ലെങ്കില്‍ ഐപിഎല്‍ എന്നതായിരുന്നു ഇക്കാര്യത്തില്‍ ബിസിസിഐ കൈക്കൊള്ളാനിരുന്ന നിലപാട്. ഫ്രാഞ്ചൈസികള്‍ ഇതിനോട് വിയോജിപ്പറിയിച്ചതായാണ് വിവരം. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്സ്, ഡ്വെയിന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, കാര്‍ലോസ് ബ്രാത്വയ്റ്റ്, കോളിന്‍ ഇന്‍ഗ്രാം, ആന്ദ്രെ റസല്‍ തുടങ്ങിയവര്‍ പിഎസ്എല്ലില്‍ കളിക്കുന്നവരാണ്. ഈ താരങ്ങള്‍ ഐപിഎല്‍ കളിക്കാനെത്തിയില്ലെങ്കില്‍ ടീമുകള്‍ക്ക് അത് വലിയ തിരിച്ചടിയാകും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍