UPDATES

കായികം

ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തിയ പ്രമുഖ താരങ്ങള്‍

അടുത്ത മാസം താരലേലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ടീമുകള്‍ തങ്ങളുടെ മികച്ച താരങ്ങളെ നിലനിര്‍ത്തിയുള്ള പട്ടിക പുറത്തു വിട്ടത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ടീമുകള്‍. അടുത്ത മാസം താരലേലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ടീമുകള്‍ തങ്ങളുടെ മികച്ച താരങ്ങളെ നിലനിര്‍ത്തിയുള്ള പട്ടിക പുറത്തു വിട്ടത്. അതെ സമയം മോശം ഫോമില്‍ കളിച്ച താരങ്ങളെ ഒഴിവാക്കുകയും ചെയ്തു.

ഐപിഎലിലെ മികച്ച ടീമുകളില്‍ ഒന്നായ രാജസ്ഥാന്‍ റോയല്‍സ് 11 ഇന്ത്യന്‍ താരങ്ങളെയാണ് ടീമില്‍ നിലനിര്‍ത്തിയത്. മലയാളി താരം സഞ്ജു വി.സാംസണ്‍ ഉള്‍പ്പെടെ അജിന്‍ക്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് ഗോപാല്‍, കൃഷ്ണപ്പ ഗൗതം, മഹിപാല്‍ ലോംറോര്‍ എന്നീ ഇന്ത്യന്‍ താരങ്ങളേയും ജോസ് ബട്ലര്‍ ബെന്‍ സ്റ്റോക്ക്സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ഇഷ് സോധി എന്നി വിദേശതാരങ്ങളെയും രാജസ്ഥാന്‍ നിലനിര്‍ത്തി.

ബംഗ്ലാദേശിന്റെ സൂപ്പര്‍ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെയും ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനെയും ഉള്‍പ്പെടെ 10 താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയ മുംബൈ 18 അംഗ ടീമിനെ നിലനിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. സൗരഭ് തിവാരി, പ്രദീപ് സാംഗ്വാന്‍, മോഹ്സിന്‍ ഖാന്‍, ശരദ് ലുംബ, തജീന്ദര്‍ സിംഗ് ധില്ലണ്‍ എന്നിവരാണ് പുറത്തേക്ക് പോകുന്ന മറ്റു താരങ്ങള്‍.

മലയാളി താരം ബേസില്‍ തമ്പിയെ ടീമില്‍ നിലനിര്‍ത്തിക്കൊണ്ടാണ് സണ്‍റൈസേഴ്സ് അഴിച്ചുപണി നടത്തിയത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഈ സീസണില്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയ വിവാദ നായകന്‍ ഡേവിഡ് വാര്‍ണറെയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍ തുടങ്ങി 17 താരങ്ങളെയും ധവാന് പകരം കിട്ടിയ മൂന്ന് താരങ്ങളെയും ഉള്‍പ്പെടെ 20 താരങ്ങളെയാണ് സണ്‍റൈസേഴ്സ് നിലനിര്‍ത്തിയിരിക്കുന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ തവണത്തെ ടീമില്‍ നിന്ന് 22 താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് പേരെ ഒഴിവാക്കി. ധോണിപ്പടയിലെ സൂപ്പര്‍താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഫാഫ് ഡു പ്ലസിസ്, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍