UPDATES

കായികം

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യ അതിശക്തരാണ്; ടീം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചില കാര്യങ്ങള്‍

ജസ്പ്രിത് ബുംറയടക്കമുള്ള മൂര്‍ച്ചയേറിയ പേസ് നിര പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിന് രക്ഷകരാകുന്നു.

ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് പ്രതീക്ഷകളിലാണ് ടീം ഇന്ത്യയും ആരാധകരും. ചാമ്പ്യന്‍മാരാകാന്‍ കരുത്തുള്ള ടീമാണ് ഇന്ത്യയെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുമ്പോഴും പ്രതിഭയുള്ള താരങ്ങളുടെ സ്ഥിരതായാര്‍ന്ന പ്രകടനം മത്സരങ്ങളില്‍ നിര്‍ണായകമാണ്.

ഏകദിന റാങ്കിങില്‍ രണ്ടാംസ്ഥാത്ത് തുടരുന്നുണ്ടെങ്കിലും ഇംഗ്ലീഷ് മണ്ണില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്വാഭാവികമായും ഇംഗ്ലണ്ടിന് തന്നെയാണ് വിജയ  സാധ്യതകള്‍
ഏറെയും. പോരാട്ടത്തതിന് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇംഗ്ലീഷ് ടീമിന്റെ മേല്‍ക്കോയ്മയും മുന്നില്‍ കാണണം.

ലോകപ്പില്‍ ടീം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബാറ്റിംഗ് നിരയുടെ നിരുത്തരവാദിത്വപരമായ പ്രകടനം. വമ്പന്‍ ലക്ഷ്യങ്ങള്‍ പിന്‍തുടരുമ്പോള്‍ ടീം ഇന്ത്യക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സമ്മര്‍ദങ്ങളെ അതിജീവിക്കുക എന്നത്. ഇതിനുള്ള ഏറ്റവും വലിയ വെല്ലുവിളി മികച്ച ഫിനീഷര്‍മാരുടെ അഭാവം തന്നെയാണ്. സാധാരണയായി വലിയ സ്‌കോറുകള്‍ പിന്‍തുടരുമ്പോള്‍ ഓപ്പണിംഗ് ബാറ്റ്‌സമാന്‍മാര്‍ പരാജയപ്പെടുമ്പോള്‍ ചെറുത്തു നില്‍ക്കാന്‍ കഴിയാതെ പോകുന്ന മധ്യനിര തകരുന്ന സ്ഥിതിയാണ് ടീമിന്റേത്. ഓരോ കാലഘട്ടത്തിലും ബെസ്റ്റ് ഫിനീഷര്‍മാര്‍ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാറുണ്ടെങ്കിലും ഇത്തവണ എടുത്തു പറയത്തക്ക വിധം എംഎസ് ധോണിയല്ലാതെ പരിചയ സമ്പന്നനായ മറ്റൊരു ഫിനീഷറെ ചൂണ്ടികാണിക്കാനില്ല. എന്നാല്‍ എല്ലാ മത്സരങ്ങളിലും തന്റെ സ്ഥിരത പുറത്തെടുക്കാന്‍ ധോണിക്കാകട്ടെ കഴിയുന്നുമില്ല. മികവേറിയ കളിക്കാര്‍ ടീം നിരയില്‍ ഉണ്ടായേക്കാം എങ്കിലും പരിചയ സമ്പന്നത പ്രധാനമാണ്. ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് പിന്നെയുള്ളത്. ഇവരില്‍ പാണ്ഡ്യയെ പരിക്കുകള്‍ നിരന്തരം വേട്ടയാടുകതയാണ്. കാര്‍ത്തികിനാവട്ടെ സ്ഥിരത നിലനിര്‍ത്താനും കഴിയുന്നില്ല. കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ എന്നിവര്‍ക്കാവട്ടെ ടീമിന് ആവശ്യമുള്ളപ്പോള്‍ വലിയ ഷോട്ടുകള്‍ കളിക്കാനുമാവുന്നില്ലെന്നത് പോരായ്മാണ്.

2016നു ശേഷം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ ഭൂരിഭാഗം റണ്‍സും സംഭാവന ചെയ്തത് ഓപ്പണര്‍മാര്‍ തന്നെയായിരുന്നു. ലോകകപ്പില്‍ മധ്യനിര ബാറ്റ്സ്മാന്‍മാരും തങ്ങളുടെ റോള്‍ ഭംഗിയാക്കിയാല്‍ മാത്രമേ കളിയുടെ തുടക്കത്തില്‍ തകര്‍ച്ച നേരിടാന്‍ ഇന്ത്യക്കു കരകയറാനാവുകയുള്ളൂ. സതേസമയം ഇന്ത്യയുടെ ബൗളിംഗ് പ്രകടനമാണ് ലോകകപ്പില്‍ ടീമിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. പേസ് നിരയും സ്പിന്‍ നിരയെയും ഏറെകുറെ വിശ്വസിക്കാവുന്നതാണ്.

ജസ്പ്രിത് ബുംറയടക്കമുള്ള മൂര്‍ച്ചയേറിയ പേസ് നിര പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിന് രക്ഷകരാകുന്നു. സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരും നല്ല ഫോമിലാണ്. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാം ബൗളര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ആശയകുഴപ്പമുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് ഈ റോളില്‍ അനുയോജ്യനായ താരമെങ്കിലും തുടര്‍ച്ചയായ പരിക്കുകള്‍ ഇന്ത്യക്കു തിരിച്ചടിയാണ്. വിജയ് ശങ്കറാണ് ഇന്ത്യക്കു പരീക്ഷിക്കാവുന്ന മറ്റൊരു താരം. ശങ്കറാവട്ടെ ബൗളിങില്‍ ഏറെ റണ്‍സാണ് വഴങ്ങുന്നത്.

ലോകകപ്പില്‍ ഏറ്റവും മികച്ച വിജയശരാശരിയുള്ള രണ്ടാമത്തെ ടീമാണ് ഇന്ത്യ. 65.83 ആണ് ഇന്ത്യയുടെ വിജയശരാശരി. ഓസ്ട്രേലിയയാണ് (75.30) ഇന്ത്യക്ക് മുന്നിലുള്ള ടീം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍