UPDATES

കായികം

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പരമ്പര ഫിക്സ്ച്ചറായി

ന്യൂസിലന്‍ഡില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് ഇന്ത്യ കളിക്കുക.

ആസ്ട്രേലിയന്‍ പരമ്പരക്ക് ശേഷം ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. മത്സരങ്ങളുടെ ഷെഡ്യൂളും ഫിക്സ്ച്ചറും പുറത്തു വിട്ടു. ജനുവരി 17നാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാവുക. ശേഷം ടീം ന്യൂസിലന്‍ഡില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് ഇന്ത്യ കളിക്കുക. ഏകദിനങ്ങള്‍ രാവിലെ 7.30നും രണ്ട് ട്വന്റി 20 മത്സരങ്ങള്‍ ഉച്ചയ്ക്ക് 12.30നും ആരംഭിക്കും. ഒരു ട്വന്റി20 മത്സരം 11.30ന് ആരംഭിക്കും.

ജനുവരി 23ന് നേപ്പിയറിലാണ് ആദ്യ ഏകദിനം. 26ലെ രണ്ടാം ഏകദിനവും 28ലെ മൂന്നാം ഏകദിനവും മൗണ്ട്മൗന്‍ഗാനൂയിയിലും നടക്കും. ജനുവരി 31ന് ഹാമില്‍ട്ടനിലാണ് നാലാം ഏകദിനം. ഫെബ്രുവരി മൂന്നിന് വെല്ലിങ്ടണില്‍ നടക്കുന്ന മത്സരത്തോടെ ഏകദിന പരമ്പര സമാപിക്കും. എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാവിലെ 7.30നാണ്. വെല്ലിങ്ടണ്‍, ഓക്ലന്‍ഡ്, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍. ടി20 മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നാണ് ആരംഭിക്കുക. എന്നാല്‍ രണ്ടാം ടി20 11.30ന് ആരംഭിക്കും.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍