UPDATES

കായികം

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഒരിക്കല്‍ പോലും വിജയം നേടാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല; ഇത്തവണ നാണക്കേട് മറികടക്കുമെന്ന് ഇന്‍സമാം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടും തോറ്റാണ് പാകിസ്ഥാന്‍ ലോകകപ്പിന് ഇറങ്ങുന്നത്.

ലോകകപ്പില്‍ ഇന്ത്യക്കെതിരെ വിജയം നേടാത്ത പാകിസ്താന്‍ ഈ ലോകകപ്പില്‍ ആ നാണക്കേട് മറികടക്കുമെന്ന് പാക് ചീഫ് സെലക്ടര്‍ ഇന്‍സിമാമുല്‍ ഹഖ്. അവസാന ആറ് കളിയിലും തോറ്റെങ്കിലും ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം മികച്ച പ്രകടനം നടത്തുമെന്ന്  പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര നഷ്ടവും അഫ്ഗാനെതിരെയുള്ള അപ്രതീക്ഷിത പരാജയവും ടീമിനെ ബാധിച്ചു ഇന്‍സമാം പറഞ്ഞു. ജൂണ്‍ 16നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം.

ജനങ്ങള്‍ ഇന്ത്യ-പാക് മത്സരം വളരെ ഗൗരവമായി എടുക്കും. ഇന്ത്യക്കെതിരെ ലോകകപ്പില്‍ മാത്രം വിജയം സ്വന്തമാക്കിയാല്‍ ഞങ്ങള്‍ സന്തോഷവാന്മാരാകുമെന്ന് പറയുന്നവര്‍ വരെയുണ്ട്. എന്നാല്‍ ലോകകപ്പ് എന്നത് ഇന്ത്യ-പാക് മത്സരം മാത്രമല്ലെന്നും മറ്റ് ടീമുകളെ തോല്‍പിക്കാനുള്ള മികവ്
പാകിസ്താന്‍ ടീമിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പ് ടീമില്‍ അവസാന ഘട്ടത്തില്‍ മാറ്റം വരുത്തിയതിന് ഇന്‍സമാം പഴികേട്ടിരുന്നു. എന്നാല്‍ അതിനോടും താരം പ്രതികരിച്ചു. ഒരു സുപ്രധാന ടൂര്‍ണമന്റെിന് ടീം തെരഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ടീമിലേക്ക് ഒരു ഫാസ്റ്റ് ബൗളറെ എടുക്കുന്നത് വളരെ പ്രയാസം ചെന്ന കാര്യമായിരുന്നു. പ്രത്യേകിച്ച് മുഹമ്മദ് ആമിര്‍, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഖാന്‍ എന്നിവരെ പോലുള്ള മികച്ച പേസര്‍മാര്‍ ഉള്ളപ്പോള്‍. മുഹമ്മദ് ഹസ്‌നൈന്‍, വഹാബ്‌റയസ് എന്നിവരെ ടീമിലെടുത്തതിനെയും ഇന്‍സമാം ന്യായീകരിച്ചു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടും തോറ്റാണ് പാകിസ്ഥാന്‍ ലോകകപ്പിന് ഇറങ്ങുന്നത്. പാക്കിസ്താന്‍- ബംഗ്ലാദേശ് സന്നാഹ മത്സരം ഒറ്റപ്പന്ത് പോലും എറിയാതെയും ഉപേക്ഷിക്കുകയും ചെയ്തു. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍