UPDATES

കായികം

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഏഴു പേര്‍ അറസ്റ്റിലായി

അറസ്റ്റിലായ നാലുപേര്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശികളാണ്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ മത്സരത്തിനിടെ വാതുവെപ്പ് മായി ബന്ധപ്പെട്ട് ഏഴുപേര്‍ അറസ്റ്റിലായി. സ്റ്റേഡിയത്തിലെ എഫ്1 ബ്ലോക്കില്‍ നിന്ന് ആന്‍ഡി റൗഡി സെക്ഷനിലെ ഡിറ്റക്ടീവ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നാലുപേര്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശികളാണ്. മറ്റ് മൂന്നുപേര്‍ മധ്യപ്രദേശിലെ സാഗര്‍ ടൗണിലുള്ളവരും. ഇവരുടെ കൈയ്യില്‍നിന്നും 14 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഐപിഎല്ലില്‍ വ്യാപകമായ ബെറ്റിങ് നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കളിക്കാരെ ഉള്‍പ്പെടെ പങ്കാളികളാക്കി ബെറ്റിങ് മാഫിയ വ്യാപകമായതിനാല്‍ പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

അതേസമയം മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 213 റണ്‍സ് വിജയ ലക്ഷ്യത്തിനു 10 റണ്‍സ് അകലെ കൊല്‍ക്കത്തയുടെ ചെറുത്ത് നില്പ് അവസാനിച്ചു. ബാംഗ്ലൂര്‍ നിരയില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും മോയിന്‍ അലിയുടെയും(66) മികച്ച ബാറ്റിംഗില്‍ ബാംഗ്ലൂര്‍ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍