UPDATES

സോഷ്യൽ വയർ

ധോണിയുടെ റണ്‍ഔട്ട്; തെറ്റായ തീരുമാനം എടുത്ത അമ്പയര്‍ ആത്മഹത്യ ചെയ്യുമെന്ന് കുഞ്ഞ് ആരാധകന്‍

ധോണി ഔട്ട് അല്ലെന്നും അമ്പയര്‍ തെറ്റായി വിളിച്ചതാണെന്നും തമിഴില്‍ പറഞ്ഞാണ് ആരാധകന്‍ കരയുന്നത്.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന് ശേഷം ധോണിയുടെ റണ്‍ ഔട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ഫൈനലില്‍ ചെന്നൈ പരാജയപ്പെട്ടത് നിര്‍ണായകമായ ധോണിയുടെ വിക്കറ്റ് നഷ്ടമായതുകൊണ്ടാണ് എന്ന് ചിലര്‍ പറയുന്നു. മത്സരഫലം തന്നെ നിര്‍ണയിക്കുന്നതില്‍ ധോണിയുടെ റണ്‍ഔട്ട് പങ്ക് വഹിച്ചിട്ടുണ്ട്. നിര്‍ണായക ഘട്ടത്തില്‍ ധോണി പുറത്തായതോടെ ചെന്നൈ പരുങ്ങലിലായി. വാട്സണും ചെന്നൈയെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായില്ല.

അതേസമയം ധോണിയുടെ റണ്‍ഔട്ട് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അത് റണ്‍ഔട്ട് അല്ലെന്നും അമ്പയറുടെ തെറ്റായ തീരുമാനം ആയിരുന്നുവെന്ന് ആരാധകര്‍ വാദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ധോണി പുറത്തായപ്പോഴുള്ള ചെന്നൈയുടെ ഒരു കുഞ്ഞ് ആരാധകന്റെ സങ്കടവും വൈറലാകുകയാണ്. ധോണി റണ്‍ഔട്ടായപ്പോള്‍ പുതപ്പ് കൊണ്ടുമൂടി കട്ടിലില്‍ കിടന്ന് കരയുന്ന ഒരു കുഞ്ഞ് ആരാധകനാണ് വീഡിയോയിലുള്ളത്.

ധോണി ഔട്ട് അല്ലെന്നും അമ്പയര്‍ തെറ്റായി വിളിച്ചതാണെന്നും തമിഴില്‍ പറഞ്ഞാണ് ആരാധകന്‍ കരയുന്നത്. ഇത് ഒത്തുകളിയാണെന്ന് പറഞ്ഞ് കുട്ടിയെ ആശ്വസിപ്പിക്കുന്നുണ്ട്. എന്നാല്‍ അമ്പയര്‍ ‘തനി മുട്ടാളന്‍’ എന്ന് വിളിച്ച് ഈ കുഞ്ഞ് ആരാധകന്‍ ചീത്ത പറയുന്നതും തെറ്റായ തീരുമാനം എടുത്തതിലെ കുറ്റബോധത്തില്‍ അമ്പയര്‍ ആത്മഹത്യ ചെയ്യുമെന്നും ഈ കുഞ്ഞ് ആരാധകന്‍ വീഡിയോയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍