UPDATES

കായികം

ഐപിഎലില്‍ താരങ്ങള്‍ സ്വയം തീരുമാനമെടുക്കണം; കോഹ്‌ലിക്ക് പിന്നാലെ സച്ചിന്‍ പറയുന്നു

ലോകകപ്പിനു മുന്‍പ് കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങള്‍ക്കുമുണ്ടെന്നാണ് കോഹ്‌ലി പറഞ്ഞത്

ലോകകപ്പ് അടുത്ത സാഹചര്യത്തില്‍ വിരാട് കോഹ്‌ലിക്കു പിന്നാലെ ഐപിഎല്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറും. താരങ്ങള്‍ക്ക് ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പ് കൂടിയാണ് ഐപിഎല്‍ മത്സരങ്ങള്‍.അതുകൊണ്ടു തന്നെ ജോലിഭാരം നിയന്ത്രിക്കുന്ന കാര്യവും വ്യത്യസ്തമായിരിക്കുമെന്ന് സച്ചിന്‍ പിടിഐയോട് പ്രതികരിച്ചു.

തുടര്‍ച്ചയായി കളിക്കണോ അതോ വിശ്രമം എടുക്കണോ എന്ന കാര്യം ഓരോ കളിക്കാരനും ബുദ്ധിപൂര്‍വം വിലയിരുത്തി സ്വയം തീരുമാനിക്കണമെന്നും സച്ചിന്‍ പറഞ്ഞു. നേരത്തെ ഐ.പി.എല്ലിന്റെ 12-ാം പതിപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോലി രംഗത്തെത്തിയിരുന്നത്. ലോകകപ്പിനു മുന്‍പ് കായികക്ഷമത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം എല്ലാ താരങ്ങള്‍ക്കുമുണ്ടെന്നാണ് കോഹ്‌ലി പറഞ്ഞത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍