UPDATES

കായികം

സഹ ഉടമ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടു; കിങ്സ് ഇലവന്‍ പഞ്ചാബിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ഉടമകള്‍ വാദുവെപ്പിലേര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ലോധാ പാനല്‍ ടീമിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. 

ടീം സഹ ഉടമ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടത് ഐപിഎല്‍ ഫ്രാഞ്ചൈസി കിങ്സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടി ആയേക്കും. മയക്കുമരുന്ന് കൈവശം വെച്ചതിനെ തുടര്‍ന്ന് ടീം സഹ ഉടമ നെസ് വാദിയയെ രണ്ട് വര്‍ഷത്തേക്കാണ് ജപ്പാന്‍ കോടതി ശിക്ഷിച്ചത്. ഐപിഎല്‍ നിയമ പ്രകാരം ടീമിനോ, ലീഗിനോ, ബിസിസിഐയ്ക്കോ മാനക്കേട് ഉണ്ടാക്കുന്ന വിധത്തില്‍ ടീം ഉടമകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. ഉടമകള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ടീമിന് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ഉടമകള്‍ വാദുവെപ്പിലേര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ലോധാ പാനല്‍ ടീമിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്സ് ടീം അംഗങ്ങള്‍ക്ക് മേല്‍ ഒത്തുകളി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നിട്ടും ചെന്നൈയെ വിലക്കി.

പഞ്ചാബിന്റെ  ടീം സഹ ഉടമ മയക്കുമരുന്നുമായി പിടിക്കപ്പെട്ടാണ് തടവു ശിക്ഷ നേരിടുന്നത്. നെസ് വാദിയ ശിക്ഷിക്കപ്പെട്ടിട്ടും കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടപടി എടുത്തില്ല.  നെസ് വാദിയയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴും  പ്രതികരിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ലെന്നും വിമര്‍ശനം ഉയരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍