UPDATES

കായികം

വീണ്ടും മങ്കാദിങ് വിക്കറ്റ്; വിവാദമായി ജോസ് ബട്‌ലറുടെ പുറത്താകല്‍

ഒന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ജോസ് ബട്‌ലറും രാജസ്ഥാനു സ്വപ്നം തുല്യമായ തുടക്കമാണ് നല്‍കിയത്.

ഐപിഎലില്‍ കിംഗ് ഇലവന്‍ പഞ്ചാബ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ വീണ്ടും മങ്കാദിങ് വിക്കറ്റ്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലറാണ് മങ്കാദിങ്ങിന് ഇരയായത്. പുറത്താക്കിയത് കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ ടെസ്റ്റ് താരവുമായ ആര്‍. അശ്വിന്‍.  ബൗളര്‍ ആക്ഷന്‍ ചെയ്ത് തുടങ്ങുമ്പോള്‍ നോണ്‍സ്ട്രൈക്കിലെ ബാറ്റ്സ്മാന്‍ ഓടാന്‍ തുടങ്ങിയാല്‍ ഔട്ടാക്കാനുള്ള നിയമമുണ്ട്. അങ്ങനെയാണ്  അശ്വിന്‍ ബട്ലറെ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിലെ ചതിപ്രയോഗമാണിത്. അതുക്കൊണ്ട് ഇത്തരമൊരു രീതിയില്‍ ബാറ്റ്സ്മാനെ പുറക്കാന്‍ ആരും മുതിരാറില്ല. അതുക്കൊണ്ട് തന്നെ അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ് അഭിപ്രായം വന്നുകഴിഞ്ഞു.

അതേസമയം വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ ജോസ് ബട്‌ലര്‍ പുറത്തായത്  കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിജയം അനായാസമാക്കി. വിവാദ സംഭവത്തിനു ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു. 185 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഒന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ജോസ് ബട്‌ലറും രാജസ്ഥാനു സ്വപ്നം തുല്യമായ തുടക്കമാണ് നല്‍കിയത്. 8.1 ഓവറില്‍ 78 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അജിങ്ക്യ രഹാനെയാണ് ആദ്യം മടങ്ങിയത്. 27 റണ്‍സ് നേടിയ രഹാനെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അശ്വിനെ കരുതലോടെ നേരിട്ട ജോസ് ബട്‌ലര്‍ എന്നാല്‍ മറ്റു ബൗളര്‍മാരെ തുടര്‍ന്നും ആക്രമിക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് ജോസ് ബട്‌ലറുടെ മടക്കം. 10 ഫോറും 2 സിക്‌സുമാണ് ജോസ് ബട്‌ലര്‍ തന്റെ ഇന്നിംഗ്‌സില്‍ നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍