UPDATES

കായികം

തന്റെ മികച്ച ഓപ്പണിംഗ് പങ്കാളിയെ കുറിച്ച് വെസ്റ്റ് ഇന്‍ഡിസ് താരം ക്രിസ് ഗെയില്‍ പറയുന്നു

ബാറ്റ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതായും ഗെയില്‍ പറയുന്നു

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സൂപ്പര്‍ താരമായ ക്രിസ് ഗെയ്ല്‍ ഓപ്പണിംഗില്‍ തന്റെ ഏറ്റവും മികച്ച പങ്കാളി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഐപിഎലിന്റെ ഈ സീസണില്‍ താരത്തിനൊപ്പം ഓപ്പണ്‍ ചെയ്യുന്ന കെഎല്‍ രാഹുല്‍ തന്നെയാണ് തന്റെ മികച്ച പങ്കാളിയെന്നാണ് ക്രിസ് ഗെയില്‍ പറയുന്നത്. തനിക്ക് ഇങ്ങനെ തോന്നിയതിന്റെ കാരണവും ഗെയില്‍ വെളിപ്പെടുത്തുന്നു.

ബാറ്റ് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ട്. ലോകകപ്പ് ടീമിലുള്ള രാഹുലിന് എല്ലാവിധ ആശംസകളും നേര്‍ന്ന ഗെയ്ല്‍ പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കരുതെന്നും തമാശയായി പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണിലും പഞ്ചാബിന്റെ ടോപ് സ്‌കോററായിരുന്നു രാഹുല്‍.ലോകപ്പില്‍ രാഹുലിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണെന്നും ഗെയ്ല്‍ പറഞ്ഞു. 21ാം വയസില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായപ്പോള്‍ മുതല്‍ ക്രിസ് ഗെയയലിനൊപ്പം കളിക്കുന്ന താന്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് രാഹുല്‍ വ്യക്തമാക്കി.ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ പഞ്ചാബിനായി സീസണിലുടനീളം രാഹുലും ഗെയലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍