UPDATES

കായികം

റിഷഭ് പന്ത് ബേബി സിറ്ററായാല്‍? ഇരയായത് ധവാന്റെ മകന്‍

ശിഖര്‍ ധവാന്റെ മകന്‍ സൊറാവറിനൊപ്പം പന്ത് കളിക്കുന്നുണ്ടെങ്കിലും പന്തിന്റെ പക്കല്‍ നിന്നും ഓടി മാറുവാനാണ് സൊറാവര്‍ ശ്രമിച്ചത്.

ഐപിഎലില്‍ ഈ സീസണില്‍ താരതമ്യേന മികച്ച പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷം ടീം ക്യാമ്പില്‍ പ്രകടമായിരുന്നു. ജയത്തിന് പിന്നാലെ ഡല്‍ഹി താരം റിഷഭ് പന്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സഹതാരം ശിഖര്‍ ധവാന്റെ മകനെ കളിപ്പിക്കുന്ന വീഡിയോയാണ് ആരാധകരില്‍ ഭയം ഉണ്ടാക്കിയത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പന്തുമായി ബന്ധപ്പെട്ടു ബേബി സിറ്റര്‍ വിവാദം ഉണ്ടായതിന് ശേഷമുള്ള കുട്ടിയെ കളിപ്പിക്കുന്ന താരത്തിന്റെ വീഡിയോ കണ്ടാല്‍ താരം ബേബി സിറ്ററാകാന്‍ യോഗ്യനല്ലെന്നേ ആരാധകര്‍ പറയുകയുള്ളു.

ശിഖര്‍ ധവാന്റെ മകന്‍ സൊറാവറിനൊപ്പം പന്ത് കളിക്കുന്നുണ്ടെങ്കിലും പന്തിന്റെ പക്കല്‍ നിന്നും ഓടി മാറുവാനാണ് സൊറാവര്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടിയെ പൊക്കിയെടുത്ത് കറക്കുകയാണ് പന്ത്. പന്തിന്റേയും ധവാന്റെ മകന്റേയും വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. പന്തിനെ ബേബിസിറ്ററാക്കുന്നതിന് മുന്‍പ് ഒന്നുകൂടി ആലോചിക്കണം എന്നാണ് ആരാധകരുടെ മുന്നറിയിപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍