UPDATES

കായികം

ആര്‍സിബി ഫൈനല്‍ മത്സരങ്ങളില്‍ തോല്‍ക്കുന്നു; കാരണം വെളിപ്പെടുത്തി കോഹ്‌ലി

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ എതിരാളികള്‍.

ഐപിഎല്‍ സീസണുകളില്‍ മൂന്ന് തവണ കിരീടത്തിനടുത്ത് എത്തിയിട്ടും നേടാന്‍ കഴിയാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ടീം നായകന്‍ വിരാട് കോഹ്‌ലി. ടീമിന്റെ തോല്‍വികള്‍ക്ക് പിന്നില്‍ തീരുമാനങ്ങള്‍ ശരിയായി നടപ്പിലാക്കാത്തതാണെന്നാണ് കോഹ് ലി പറയുന്നത്. ഞങ്ങള്‍ക്ക് ഭാഗ്യമില്ലാത്തതാണെന്ന് പറഞ്ഞാല്‍ അത് ശരിയല്ല. നിങ്ങളുടെ ഭാഗ്യം നിങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതാണ്. നിങ്ങള്‍ തെറ്റായ തീരുമാനങ്ങളെടുത്താല്‍ നിങ്ങള്‍ പരാജയപ്പെടാം. വലിയ മത്സരങ്ങളില്‍ ഞങ്ങളുടെ തീരുമാനങ്ങള്‍ ശരിയായിരുന്നില്ല. ശരിയായ തീരുമാനങ്ങള്‍ ആരെടുക്കുന്നുവോ, ആ ടീം ഐ.പി.എല്‍ വിജയിക്കും.

ബാംഗ്‌ളൂരിന്റെ ആരാധക പിന്തുണയെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. ഞങ്ങള്‍ മൂന്ന് ഫൈനലുകളിലും മൂന്ന് സെമി ഫൈനലുകളിലും കളിച്ചു. പക്ഷേ ഞങ്ങളുടെ കയ്യില്‍ കിരീടങ്ങളില്ല. എന്നാല്‍ സീസണിന് മുമ്പ് ആവേശത്തിന് ഒട്ടും കുറവില്ല. ആര്‍സിബിയിലെ ഒരു സംസ്‌കാരമുണ്ട്, അത് നിലനിര്‍ത്തിക്കൊണ്ട് പോകുക എന്നതാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയെന്നും കോഹ്‌ലി പറഞ്ഞു. നമുക്ക് ലഭിക്കുന്ന താരങ്ങളില്‍ ഏറ്റവും മികച്ചതും ടീമിനു ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന താരങ്ങളെയാണ് ലേലത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. അതിനാല്‍ തന്നെ ലേലത്തില്‍ തിരഞ്ഞെടുത്ത താരങ്ങളെല്ലാം ടീമിനു ഗുണം ചെയ്യുമെന്ന് തന്നെയാണ് വിശ്വാസമെന്നും കോഹ്‌ലി പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ എതിരാളികള്‍.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍