UPDATES

കായികം

അശ്വിന് മുമ്പ് വിവാദ റണ്ണൗട്ട് നടത്തയിവര്‍ ആരൊക്കെ? ക്രിക്കറ്റ് ലോകത്തെ വിവാദത്തിലാക്കിയ മങ്കാദിങിനെ കുറിച്ച്

2016ലെ അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായത് മങ്കാദിങിലൂടെയായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കത്തില്‍ കത്തിയ മങ്കാദിങ് വിവാദം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കെയാണ്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ പുറത്താക്കിയ പഞ്ചാബ് താരം ആര്‍ അശ്വിനെ വിമര്‍ശിക്കുകയാണ് ക്രിക്കറ്റ് ലോകം. ലോക ക്രിക്കറ്റില്‍ ഇതാദ്യമായല്ല ഒരു ബൗളര്‍ പന്തെറിയും മുമ്പ് നോണ്‍ സ്‌ട്രൈക്കറായ ബാറ്റ്‌സ്മാനെ വിവാദപരമായ രീതിയില്‍ റണ്ണൗട്ടാക്കി പ്രതിക്കൂട്ടിലാവുന്നത്.

ഐപിഎലിലെ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് പുറമെ മങ്കാദിങ് പുറത്താക്കല്‍ നടത്തിയ താരമാണ് അശ്വിന്‍. 2012ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ ബൗള്‍ ചെയ്യവെ അശ്വിന്‍ നോണ്‍ സ്‌ട്രൈക്കറായ ലഹിരു തിരിമന്നെയെ സ്റ്റംപ് ചെയ്തിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദേശത്തെ തുടര്‍ന്നു തിരിമന്നെയുടെ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്യേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ആമിര്‍ ഖലീമാണ് മങ്കാദിങ് നടത്തിയ മറ്റൊരു താരം. ഇടംകൈയന്‍ സ്പിന്നറായിരുന്ന ഖലീം അന്ന് നോണ്‍സ്‌ട്രൈ്ക്കറായ മാര്‍ക്ക് ചാപ്പ്മാനെയാണ് വിവാദപരമായ രീതിയില്‍ പുറത്താക്കിയത്. രാജസ്ഥാനുവേണ്ടി കളിക്കുമ്പോള്‍ മാത്രമല്ല നേരത്തേ ഇംഗ്ലീഷ് ടീമിനായി കളിക്കവെയും ബട്‌ലര്‍ മങ്കാദിങ് ചതിയിലൂടെ പുറത്തായിട്ടുണ്ട്. 2014ല്‍ നടന്ന ഏകദിനത്തിനിടെയായിരുന്നു സംഭവം. ബൗള്‍ ചെയ്യാനെത്തിയ സേനാനായകെ നോണ്‍ സ്‌ട്രൈക്കര്‍ ബട്‌ലറുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവും നേരത്തേ മങ്കാദിങിലൂടെ എതിര്‍ താരത്തെ വീഴ്ത്തിയിട്ടുണ്ട്. പല തവണ മങ്കാദിങ് ആവര്‍ത്തിച്ച കപിലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ഒടുവില്‍ അപ്പീല്‍ നല്‍കിയതോടെ അംപയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു.

2016ലെ അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായത് മങ്കാദിങിലൂടെയായിരുന്നു. അന്ന് സിംബാബ്വെയെയാണ് നാടകീയ ഫൈനലില്‍ വിന്‍ഡീസ് മറികടന്നത്. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ മൂന്നു റണ്‍സായിരുന്നു സിംബാബ്വെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. അന്ന് മങ്കാദിങിലൂടെ വിന്‍ഡീസ് ജയവും ലോകകപ്പും പിടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യയുടെ മുന്‍ സ്പിന്നറായ മുരളി കാര്‍ത്തികും കരിയറില്‍ ഒരു രണ്ടു തവണ മങ്കാദിങിലൂടെ എതിര്‍ താരത്തെ കുടുക്കിയിട്ടുണ്ട്. രഞ്ജി ട്രോഫിയിലായിരുന്നു ആദ്യത്തേതെങ്കില്‍ രണ്ടാമത്തേത് ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കവെയായിരുന്നു. അലെസ്‌ക് ബാറോയെയാണ് കാര്‍ത്തിക് ഇത്തരത്തില്‍ പുറത്താക്കി വിമര്‍ശനം നേരിട്ടത്.

ഇന്ത്യന്‍ താരം വിനു മങ്കാദാണ് ആദ്യമായി ഇത്തരത്തില്‍ എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കിയത്. 1947ല്‍ ഓസ്ട്രലിയക്കെതിരേ നടന്ന ടെസ്റ്റിലാണ് ബാറ്റിങ് ഇതിഹാസമായിരുന്ന ബില്‍ ബ്രൗണിനെ രണ്ടു തവണ ബൗള്‍ ചെയ്യും മുമ്പ് പുറത്താക്കി വാര്‍ത്തകളില്‍ നിറഞ്ഞത്.  ഓസീസ് ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഡോണ്‍ ബ്രാഡ്മാന്‍ മങ്കാദിനെ അനുകൂലിച്ചു. ഇതിനു ശേഷമാണ് ഈ രീതിയില്‍ എതിരാളിയെ പുറത്താക്കുന്നതിനെ സ്റ്റംപിങിനോട് സാദൃശ്യമുള്ള മങ്കാദിങ് എന്ന പേര് നല്‍കിയത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍