UPDATES

കായികം

‘രാജ്യത്തിന് വേൾഡ് കപ്പ് നേടി തരാൻ കാൻസറും വെച്ച് പോരാടിയവനല്ലേ നീ’: യുവിയെ ടീമിലെടുത്ത മുംബൈ ഇന്ത്യന്‍സിന് നന്ദി അറിയിച്ച് ആരാധകര്‍

ആദ്യഘട്ടത്തില്‍ യുവിയെ ആരും ടീമിലെടുക്കാതിരുന്നത് ആരാധകരെ തീര്‍ത്തും നിരാശരാക്കിയിരുന്നു. മോശം ഫോം തന്നെയാണ് ആദ്യ ഘട്ടത്തില്‍ താരത്തെ ആരും ലേലത്തിനെടുക്കാത്തത്.

ഐപിഎല്‍ താരലേലത്തില്‍ ആദ്യഘട്ടത്തില്‍ എല്ലാവരും തഴഞ്ഞ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടില്ല. രണ്ടാം ഘട്ട ലേലത്തിലാണ് താരത്തെ രോഹിത് ശര്‍മ്മയുടെ മുംബൈ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ ഒരു കോടിക്ക്
യുവരാജിനെ മുംബൈ ടീമിലെത്തിച്ചത്. ആരും വിളിക്കാതിരുന്ന യുവരാജ് സിംഗിനെ അവസാനഘട്ടത്തില്‍ ടീമിലെടുത്ത മുംബൈ ഇന്ത്യന്‍സിന് നന്ദി അറിയിച്ച് മലയാളികളുള്‍പ്പെടെ നിരവധി പേരാണ് മുംബൈ ഇന്ത്യന്‍സിന്റെ ഫേസ്ബുക്ക് പേജിലെത്തിയത്. യുവിയെ ടീമിലെത്തിച്ച മുംബൈയുടെ പോസ്റ്റിന് താഴെയാണ് മലയാളികളടക്കം നിരവധി ആരാധകര്‍ കമന്റുമായി എത്തിയത്.

എല്ലാവരും തഴഞ്ഞപ്പോഴും ഒരു കൈ കൊടുക്കാന്‍ മനസ് കാണിച്ച നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നാണ് ഒരു ആരാധകന്റെ കമന്റ്. ചങ്കു പിളര്‍ന്നു രക്തം നല്‍കി ഞങ്ങളുടെ ദൈവത്തിന് ലോകകിരീടം സമ്മാനിച്ചവനെ നിന്നെ ഞങ്ങള്‍ എങ്ങനെ മറന്നു കളയുമെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു. മലയാളികളുടെ ട്രോളുകളും മുംബൈ പേജില്‍ നിറയുന്നുണ്ട്.

ഇതിഹാസങ്ങളെ എങ്ങനെ ആദരിക്കണമെന്ന് മുംബൈക്ക് മാത്രമെ അറിയൂ, മറ്റേതു ടീമില്‍ കളിച്ചാലും കിട്ടാത്ത ഒരു പരിഗണന യുവിക്ക് രോഹിത്തിന്റെ മുബൈയില്‍ നിന്നു കിട്ടും ഒരുപാട് ആഗ്രഹിച്ചിരുന്നു യുവി മുംബൈ ഇന്ത്യന്‍സില്‍ എത്തണമെന്ന് കാരണം എത്ര മോശം പ്രകടനം നടത്തിയാലും രോഹിത് യുവിയെ തഴയില്ലെന്നൊരു വിശ്വാസമുണ്ട് തീര്‍ച്ചയായും 2019 ഐപിഎല്‍ യുവിക്കുള്ളതാണ് എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റ്.

ആദ്യഘട്ടത്തില്‍ യുവിയെ ആരും ടീമിലെടുക്കാതിരുന്നത് ആരാധകരെ തീര്‍ത്തും നിരാശരാക്കിയിരുന്നു. മോശം ഫോം തന്നെയാണ് ആദ്യ ഘട്ടത്തില്‍ താരത്തെ ആരും ലേലത്തിനെടുക്കാത്തത്.ഐ.പി.എല്‍ ലേല ചരിത്രത്തില്‍ ആദ്യമായാണ് യുവരാജിനെ ആദ്യ ഘട്ടത്തില്‍ ആരും വാങ്ങാതെ പോകുന്നത്.

അതെ സമയം യുവരാജിനെ ടീമിലെടുത്തതിന് പിന്നിൽ സച്ചിൻ ആണെന്നും. ആരാധകരുടെ പ്രാർത്ഥന ദൈവം കേട്ടെന്ന തരത്തിലും അഭിപ്രായങ്ങൾ നവമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍