UPDATES

കായികം

സിക്‌സര്‍ ഭീമന്‍ ക്രിസ്‌ഗെയിലിന് വീണ്ടും റെക്കോര്‍ഡ്; പഞ്ചാബിനെതിരെ മുംബൈക്ക് തോല്‍വി

മുംബൈ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് എട്ട് പന്ത് ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ഐപിഎലില്‍ ഇന്നലത്തെ മത്സരത്തില്‍ മിച്ചല്‍ മക്ലെനാഗന്‍ എറിഞ്ഞ മൂന്നാം ഓവര്‍. തുടരെ തുടരെ രണ്ട് സിക്‌സുകള്‍ പറത്തി സാക്ഷാല്‍ ക്രിസ്‌ഗെയില്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ആരും സ്വന്തമാക്കാത്ത നേട്ടത്തിലെത്തി. ഐപിഎല്ലില്‍ 300 സിക്സുകള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തിലാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ എത്തിയിരിക്കുന്നത്. ഐപിഎലില്‍ മറ്റൊരു താരവും ഇതുവരെ 200 സിക്‌സ് പോലും നേടിയിട്ടല്ല എന്നത് തന്നെ താരത്തിന്റെ നേട്ടത്തിന്റെ മഹത്വം വിളിച്ചോതുന്നു. വെറും 37 ഇന്നിംഗ്സില്‍ 100 സിക്സ് നേടിയ ഗെയ്ല്‍ 69 ഇന്നിംഗ്സില്‍ 200 തികച്ചു. 114-ാം ഇന്നിംഗ്സിലാണ് ഗെയ്ല്‍ സിക്സറുകളുടെ എണ്ണത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്.

അതേസമയം ബാറ്റ്‌സ്മാന്‍മാന്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ മുംബൈയെ 8 വിക്കറ്റിനു പരാജയപ്പെടുത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ രണ്ടാം ജയവും സ്വന്തമാക്കി. സീസണിലെ കന്നി അര്‍ദ്ധ ശതകം നേടി ലോകേഷ് രാഹുലാണ് ടീമിന്റെ വിജയത്തില്‍ മുന്നില്‍ നിന്ന് നയിച്ചത്. കിംഗ് ഇലവനു വേണ്ടി ക്രിസ് ഗെയിലും മയാംഗ് അഗര്‍വാലുമാണ് നല്ല തുടക്കമാണ് നല്‍കിയത്. 24 പന്തില്‍ 40 റണ്‍സെടുത്ത ഗെയ്ലിനെ എട്ടാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ ബൗണ്ടറിലൈനില്‍ പിടിച്ചു. 21 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 43 റണ്‍സ് റണ്‍സ് നേടിയ മായങ്കിനെ ക്രുനാല്‍ പാണ്ഡ്യ തന്നെ പുറത്താക്കി.

പിന്നീട് 57 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ലോകേഷ് രാഹുലിന്റെ മികവില്‍ 18.4 ഓവറില്‍ പഞ്ചാബ് വിജയം കുറിയ്ക്കുകയായിരുന്നു. നിര്‍ണ്ണായകമായ മൂന്നാം വിക്കറ്റില്‍ 31 പന്തില്‍ നിന്ന് 60 റണ്‍സാണ് രാഹുല്‍-മില്ലര്‍ കൂട്ടുകെട്ട് നേടിയത്. ഇതില്‍ 15 റണ്‍സാണ് മില്ലറുടെ സംഭാവന. മുംബൈ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് എട്ട് പന്ത് ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

അവസാന ഓവറുകളിലെ ഹര്‍ദ്ദീക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് (19 പന്തില്‍ 31) മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 19 പന്തില്‍ 32 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും മുംബൈക്ക് വേണ്ടി തിളങ്ങി. പഞ്ചാബിനായി ഷമിയും വില്‍ജോനും മുരുഗന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍