UPDATES

കായികം

നൂറാം ഐപിഎല്‍ ജയം കുറിച്ച ആദ്യ നായകനായി ക്യാപ്റ്റന്‍ കൂള്‍; അവസാന ഓവറില്‍ ചെന്നൈക്ക് ജയം

ഏഴ് മത്സരങ്ങള്‍ കളിച്ച ചെന്നൈ ആറും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ചെന്നൈയുടെ തുടക്കം മോശമായിരുന്നെങ്കിലും അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ നാല് വിക്കറ്റിന് ചെന്നൈയുടെ വിജയിക്കുകയായിരുന്നു.

24 റണ്‍സെടുക്കുന്നതിനിടെ നാല് ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. റണ്ണൊന്നുമെടുക്കാതെ വാട്‌സണും ഡുപ്ലിസിസ് ഏഴും റെയ്‌ന നാലും ജാദവ് ഒരു റണ്‍സെടുത്തും പുറത്തായി. അഞ്ചാം വിക്കറ്റില്‍ റായിഡുവും ധോണിയും 95 റണ്‍സാണ് നിര്‍ണായകമായത്. റായിഡു 57 റണ്‍സെടുത്തു. മത്സരത്തില്‍ മനോഹരമായ ഫീല്‍ഡിംഗിലൂടെ രാജസ്ഥാന്‍ കേദാര്‍ ജാദവിനെയും റായിഡുവിനെയും റോയല്‍സ് പുറത്താക്കിയത്. കേദാര്‍ ജാദവിനെ പുറത്താക്കാന്‍ ബെന്‍ സ്‌ട്രോക്‌സും റായിഡുവിനെ പുറത്താക്കാന്‍ ശ്രേയസ് ഗോപാലും നേടിയ മനോഹരമായ ക്യാച്ചുകള്‍ നിര്‍ണ്ണായകമായി. റായിഡു പുറത്താകുമ്പോള്‍ ചെന്നൈക്ക് ജയിക്കാന്‍ 14 പന്തുകളില്‍ നിന്നും വേണ്ടിയിരുന്നത് 33 റണ്‍സ്.

ഒടുവില്‍ മത്സരം ഒരോവറില്‍ ജയിക്കാന്‍ 18 റണ്‍സ് എന്നായി ക്രീസില്‍ ധോണിയും ജഡേജയും. ആദ്യ പന്ത് തന്നെ ജഡേജ സിക്‌സര്‍ പറത്തി. രണ്ടാം പന്ത് നോ ബോള്‍, സിങ്കിള്‍. അടുത്ത പന്ത് ധോണി രണ്ട് റണ്‍സ് നേടി. തൊട്ടടുത്ത ബോളില്‍ സ്‌ട്രോക്‌സിന്റെ മികച്ച യോര്‍ക്കറില്‍ ധോണി 58 റണ്‍സിന് പുറത്ത്. മൈക്കിള്‍ സാന്റര്‍ ക്രീസില്‍. പീന്നീടുള്ള അവസാന മൂന്ന് പന്തുകള്‍. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. ബെന്‍ സ്‌ട്രോക്‌സിന്റെ സുന്തരമായ പന്തിനെ ലോങ് ഓണിലേക്ക് പറത്തി സാന്റസ് ചെന്നൈക്ക് വിജയം സമ്മാനിച്ചു. നായകനെന്ന നിലയില്‍ ധോണിയുടെ നൂറാം വിജയം. ഐപിഎലില്‍ ഇതുവരെ ആരും സ്വന്തമാക്കാത്ത നേട്ടം.

ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ രഹാനെ ചഹാറും ബട്ട്‌ലറെ ടാക്കൂറും പുറത്താക്കി ചെന്നൈയ്ക്ക് മുന്‍തൂക്കം നല്‍കി. രഹാനെ 11 പന്തില്‍ 14ഉം ബട്ട്‌ലര്‍ 10 പന്തില്‍ 23ഉം നേടി. അലസമായ ഷോട്ടുകള്‍ക് മുതിര്‍ന്ന് സഞ്ജുവും സ്മിത്തും തങ്ങളുടെ വിക്കറ്റ് നഷ്ടപെടുത്തി. സ്മിത്തിനെ പുറത്താക്കി ജഡേജ തന്റെ ഐ.പി.എലിലെ 100ാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. ബാറ്റിംഗ് തകര്‍ച്ച നേരിട്ട രാജസ്ഥാനെ സ്റ്റോക്സും അവസാന ഓവറില്‍ ആഞ്ഞടിച്ച ഗോപാലുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
2 വിക്കറ്റ് വീതം നേടി ചഹാറും ജഡേജയും താക്കൂറും ചെന്നൈ നിരയില്‍ തിളങ്ങി. ഏഴ് മത്സരങ്ങള്‍ കളിച്ച ചെന്നൈ ആറും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍