UPDATES

കായികം

റസലിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ അടിതെറ്റി ബാംഗ്ലൂര്‍; കന്നി ജയത്തിനായി കോഹ്‌ലിയും കൂട്ടരും ഇനിയും കാത്തിരിക്കണം

ഒരു ഘട്ടത്തില്‍ പരാജയം തോന്നിച്ച കൊല്‍ക്കത്തയ്ക്കായി കൂറ്റനടികളുമായി റസല്‍ എത്തുകയായിരുന്നു.

അഞ്ചാം മത്സരത്തില്‍ കന്നി ജയം തേടി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന് ആന്ദ്രേ റസല്‍ ഷോക്ക്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ (49 പന്തില്‍ നിന്നും 84) കരുത്തില്‍ നിശ്ചിത ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് മൂന്ന് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍, 5 പന്തുകള്‍ ബാക്കിയിരിക്കെ നൈറ്റ്‌റൈഡേഴ്‌സ് ലക്ഷ്യം കാണുകയായിരുന്നു. 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്.

ഒരു ഘട്ടത്തില്‍ പരാജയം തോന്നിച്ച കൊല്‍ക്കത്തയ്ക്കായി കൂറ്റനടികളുമായി റസല്‍ എത്തുകയായിരുന്നു. 13 പന്തില്‍ നിന്ന് ആന്‍ഡ്രേ റസ്സല്‍ 48 റണ്‍സാണ് നേടിയത്. 7 സിക്‌സ് അടക്കമായിരുന്നു ഈ വീരോചിതമായ പ്രകടനം.

വലിയ സ്‌കോര്‍ പിന്തുടര്‍ന്നെത്തിയ കൊല്‍ക്കത്തയ്ക്കായി സുനില്‍ നരൈനും ക്രിസ് ലിനും വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 1.5 ഓവറില്‍ തന്നെ ടീം 28 റണ്‍സില്‍ എത്തിച്ചെങ്കിലും പത്ത് റണ്‍സുമായി സുനില്‍ നരെയ്‌നും 43 റണ്‍സെടുത്തു ക്രിസ് ലിനും മടങ്ങി. തുടര്‍ന്ന് റോബിന്‍ ഉത്തപ്പയും (25 പന്തല്‍ നിന്ന് 33) നിതീഷ് റാണയും (23 പന്തില്‍ നിന്നും 37) ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും അധിക ആയുസാണ്ടായില്ല.

പിന്നീട് കണ്ടത് ഏഴ് കൂറ്റന്‍ സിക്‌സറുകളടങ്ങുന്ന റസലിന്റെ വെടിക്കെട്ട് ബാറ്റിഗ് ആയിരുന്നു. ബംഗളുരുവിനായി നവ്ദീപ് സൈനിയും പവന്‍ നേഗിയും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍, ചാഹല്‍ ഒരു വിക്കറ്റെടുത്തു. നേരത്തെ, 49 പന്തില്‍ നിന്നും 9 ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 84 റണ്‍സെടുത്ത കോഹ്‌ലിയും 32 പന്തില്‍ 63 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് ബംഗളുരുവിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍