UPDATES

കായികം

വാര്‍ണര്‍ തിളങ്ങി; സഞ്ജുവിന്റെ സെഞ്ച്വറിയും രാജസ്ഥാന്‍ റോയല്‍സിനെ കരകയറ്റിയില്ല

ഓപ്പണര്‍മാരായ വാര്‍ണറും ബാരിസ്റ്റോയും ചേര്‍ന്ന് നല്‍കിയ തുടക്കാമാണ് ഹൈദരാബാദിനെ വിജയ തീരത്ത് എത്തിച്ചത്.

ബാറ്റ്‌സ്മാന്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. സഞ്ജു സാംസണിന്റെ സെഞ്ച്വറിയില്‍ (55 പന്തില്‍ നിന്ന് പുറത്താകാതെ 102) രാജസഥാന്‍ നേടിയ 198 റണ്‍സ് വിജയലക്ഷ്യത്തെ ഒരോവര്‍ ബാക്കിയിരിക്കെ സണ്‍റൈസേഴ്‌സ് അനായാസം മറികടന്നു. ഓപ്പണര്‍മാരായ വാര്‍ണറും (37 പന്തില്‍ 69 റണ്‍സ്) ബാരിസ്റ്റോയും (28 പന്തില്‍ 45 റണ്‍സ്) ചേര്‍ന്ന് നല്‍കിയ തുടക്കാമാണ് ഹൈദരാബാദിനെ വിജയ തീരത്ത് എത്തിച്ചത്.

വാര്‍ണര്‍ പുറത്തായ ശേഷം കെയ്ന്‍ വില്യംസ് പതിനാലും വിജയ് ശങ്കര്‍ 35 റണ്‍സുമെടുത്ത് സ്‌കോര്‍ വേഗം കൂട്ടിയെങ്കിലും, യഥാക്രമം ഉനക്ദത്തിന്റെയും ശ്രേയസ് ഗോപാലിന്റെയും പന്തുകളില്‍ ഇരുവരും പുറത്താവുകയായിരുന്നു. തുടര്‍ന്നെത്തിയ മനീഷ് പാണ്ഡയെയും നിലയുറപ്പിക്കും മുമ്പ് ശ്രേയസ് എല്‍.ബിക്ക് മുന്നില്‍ കുടുക്കി മടക്കി അയച്ചു. 16 റണ്‍സുമായി യൂസഫ് പത്താനും അഞ്ച് റണ്‍സെടുത്ത റാഷിദ് ഖാനും പുറത്താകാതെ നിന്നു. രാജസ്ഥാനായി ശ്രേയസ് ഗോപാല്‍ മൂന്ന് വിക്കറ്റ് എടുത്തപ്പോള്‍, ജയദേവ് ഉനദ്കത്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തെ, സണ്‍റൈസേഴ്‌സ് ബൗളിംഗ് നിരയെ അടിച്ചുകൂട്ടിയ സഞ്ജുവും അജിന്‍ക്യ രഹാനെയും (49 പന്തില്‍ നിന്ന് 70) ആണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാന്‍, ഷഹ്ബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍