UPDATES

കായികം

മത്സരച്ചൂടാണ് അവിടെ കണ്ടത്; അമ്പയര്‍മാരോട് കയര്‍ത്ത ധോണിക്ക് പിന്തുണയുമായി സൗരവ് ഗാംഗുലി

ഐപിഎല്‍ കോഡ് ഓഫ് കണ്ടക്റ്റ് ലംഘിട്ട ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിക്കുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിനിടെ ഗ്രൗണ്ടിലെത്തി അമ്പര്‍മാരോട് തര്‍ക്കിച്ച ചെന്നൈ നായകന്‍ ധോനിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. എല്ലാവരും മനുഷ്യരാണ് എന്നായിരുന്നു ധോണിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ചു കൊണ്ട് ഗാംഗുലി പ്രതിരോധിക്കുന്നത്.

എല്ലാവരും മനുഷ്യരാണ്. മത്സരച്ചൂടാണ് അവിടെ ധോണിയില്‍ കണ്ടത്. അത് അഭിനന്ദിക്കേണ്ടതായിരുന്നുവെന്നാണ് ഗാംഗുലിയുടെ വാക്കുകള്‍. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഇന്നിങ്സില്‍, നോബോള്‍ നല്‍കാത്തതിനെ ചോദ്യം ചെയ്തായിരുന്നു ധോണി മൈതാനത്ത് ഇറങ്ങിയത്. ഔട്ടായതിന് ശേഷം കളിക്കാര്‍ ക്രീസിലേക്കെത്തുന്നത് നിയമലംഘനമാണെന്നിരിക്കെയാണ് ധോണി ഗ്രൗണ്ടിലേക്കിറങ്ങിയതും, അമ്പയര്‍മാരോട് കയര്‍ത്തതും.

ഐപിഎല്‍ കോഡ് ഓഫ് കണ്ടക്റ്റ് ലംഘിട്ട ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ വിധിക്കുകയും ചെയ്തു. ധോണിയുടെ നീക്കത്തിനെതിരെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ് ലെ എന്നിവരുമെത്തിയിരുന്നു. ഇന്ത്യയില്‍ ധോണിക്ക് എന്തും ചെയ്യുവാന്‍ അവകാശമുണ്ടോ എന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. സംഭവത്തില്‍ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍