UPDATES

കായികം

‘പുറത്ത് നിന്നുള്ള ഉപദേശങ്ങള്‍ താന്‍ സ്വീകരിക്കാറില്ല’; ഗംഭീറിന് കോഹ്‌ലിയുടെ മറുപടി

ഏല്‍പ്പിച്ച ജോലിയാണ് താന്‍ ചെയ്യുന്നതെന്നും, പുറത്ത് നിന്നുള്ള ഉപദേശങ്ങള്‍ താന്‍ സ്വീകരിക്കാറില്ലെന്നും ഗംഭീറിന്റെ പേരു പരാമര്‍ശിക്കാതെ കോഹ്‌ലി വ്യക്തമാക്കി

ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സില്‍ വിരാട് കോഹ്‌ലിയുടെ നായകത്വത്തെ ചോദ്യം ചെയ്ത ഗൗതം ഗംഭീറിന് ചുട്ടമറുപടി നല്‍കി കോഹ്‌ലി. കിരീടങ്ങളൊന്നും നേടാന്‍ കഴിയാതിരുന്നിട്ട് പോലും വിരാട്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായി തുടരുന്നതിന് ടിമിനോട്
നന്ദി പറയണമെന്നാണ് ഗംഭീര്‍ പറഞ്ഞത്. കോഹ്‌ലിയെ പരിഹസിച്ച് കൊണ്ടുള്ള ഗംഭീറിന്റെ വാക്കുകള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.

ഏല്‍പ്പിച്ച ജോലിയാണ് താന്‍ ചെയ്യുന്നതെന്നും പുറത്ത് നിന്നുള്ള ഉപദേശങ്ങള്‍ താന്‍ സ്വീകരിക്കാറില്ലെന്നും ഗംഭീറിന്റെ പേരു പരാമര്‍ശിക്കാതെ കോഹ്‌ലി വ്യക്തമാക്കി. ‘ ഐപിഎല്ലില്‍ കിരീടം നേടിയിട്ടില്ല എന്നതിന്റെ പേരില്‍ തന്നെ വിലയിരുത്തുന്നവരെ താന്‍ വക വെയ്ക്കാറില്ല. ലഭിക്കുന്ന അവസരങ്ങളിലൊക്കെ മികച്ച പ്രകടനം പുറത്തെടുക്കാനും, പരമാവധി കിരീടങ്ങള്‍ നേടാനുമാണ് താന്‍ ശ്രമിക്കാറുള്ളത്, എന്നാല്‍ എല്ലാസമയത്തും നമ്മള്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നീങ്ങണമെന്നില്ല.

തങ്ങള്‍ക്ക് ഐപിഎല്‍ കിരീടം നേടിയിട്ടില്ലെന്നത് ശരിതന്നെ, പക്ഷേ അതേക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്നത് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാന്‍ മാത്രമേ ഉപകരിക്കൂ. മറ്റുള്ളവര്‍ പറയുന്നത് ചിന്തിച്ചിരുന്നാല്‍ അഞ്ചിലധികം മത്സരങ്ങള്‍ തനിക്ക് അതിജീവിക്കാനാവില്ല. എന്നെക്കുറിച്ചു പറയാന്‍ പലരുംകാത്തിരിക്കുകയാണെന്ന് തനിക്കറിയാം. ക്യാപറ്റനെന്ന നിലയില്‍ തന്നിലര്‍പ്പിക്കപ്പെട്ട ജോലി നന്നായി ചെയ്യുകയാണ് ഇപ്പോളത്തെ ലക്ഷ്യമെന്നും കോഹ്‌ലി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍