UPDATES

കായികം

ഐപിഎലില്‍ കെ.എല്‍ രാഹുലിന് പുതിയ നേട്ടം

രാജസ്ഥാന്‍ റോയല്‍സിനെതിരെ 52 റണ്‍സെടുത്ത രാഹുല്‍ പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുന്നതിന് കെ.എല്‍ രാഹുലിനെ
പരിഗണിച്ചതിന് പിന്നില്‍ താരത്തിന്റെ ഐപിഎലിലെ സ്ഥിരതയാര്‍ന്ന പ്രകടനവും ഘടകമാണ്. ലോകകപ്പ് ടീമില്‍ ഇടം നേടിയ ശേഷം നടന്ന ഐപിഎല്‍ മത്സരത്തില്‍ രാഹുല്‍ അര്‍ധശതകം നേടി.

രാജസ്ഥാന്‍ റോയല്‍സിനെതിരെ 52 റണ്‍സെടുത്ത രാഹുല്‍ പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി. ടീം മത്സരത്തില്‍ ജയിച്ചപ്പോള്‍ രാഹുല്‍ മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. കിങ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി 1000 റണ്‍സ് നേടിയിരിക്കുകയാണ് താരം. 2018ല്‍ 11 കോടി രൂപയ്ക്ക് പഞ്ചാബ് ടീമിലെത്തിയ രാഹുല്‍ ടീമിനുവേണ്ടി മികച്ച പ്രകടനമാണ് നടത്തുന്നത്. കിങ്സ് ഇലവനുവേണ്ടി 23 മത്സരങ്ങളില്‍ ലെ ഇന്നിങ്സുകളില്‍ നിന്നാണ് താരം 1000 റണ്‍സ് മറികടന്നത്. 2008ല്‍ ടീമിനായി 14 മത്സരങ്ങളില്‍ നിന്നും 6 അര്‍ധശതകങ്ങള്‍ ഉള്‍പ്പെടെ 659 റണ്‍സ് നേടി. ഇപ്രാവശ്യം 9 മത്സരങ്ങളില്‍നിന്നും 387 റണ്‍സാണ് സ്വന്തമാക്കിയത്. 4 അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയ രാഹുല്‍  ഫോമില്‍ തുടരുകയാണ്. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനുവേണ്ടി 2016ല്‍ 14 മത്സരങ്ങളില്‍നിന്നും 397 റണ്‍സാണ് നേടിയത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍