UPDATES

കായികം

‘പരിശീലകർക്ക് ഇവിടെ വലിയ റോളില്ല’ ; ഗാംഗുലിയുടെ പ്രസ്താവന രവി ശാസ്ത്രിക്കെതിരെയുള്ള ഒളിയമ്പോ?

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ വന്‍ പരാജയത്തിന് ശേഷം മുഖ്യ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഗാംഗുലിയും രംഗത്തു വന്നിരുന്നു.

ക്രിക്കറ്റ് ക്യാപ്റ്റന്‍മാരുടെ കളിയാണെന്നും കളിയുടെ ജയ പരാജയങ്ങളില്‍ പരിശീലകര്‍ക്ക് റോളില്ലെന്നും പറഞ്ഞ ഗാംഗുലി ഇന്ത്യന്‍ ടീം പരിശീലകന്‍ രവിശാസ്ത്രിക്ക് നേരെ ഒളിയമ്പ് എറിഞ്ഞതാണോ ? ക്രിക്കറ്റില്‍ പരിശീലകര്‍ പിന്നിലെ സീറ്റിലിരുന്നാല്‍ മതിയെന്നും ഫുട്ബോള്‍ കളിയെ അപേക്ഷിച്ച് നോക്കിയാല്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കളിയാണെന്നാണ് ഗാംഗുലി പറയുന്നത്. സൗരവ് ഗാംഗുലിയും മുതിര്‍ന്ന കായിക മാധ്യമപ്രവര്‍ത്തകന്‍ ഗൗതം ഭട്ടാചാര്യയും ചേര്‍ന്നെഴുതിയ ‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഗാംഗുലിയുടെ പ്രസ്താവന .

ക്രിക്കറ്റില്‍ നിലവിലുള്ള പല പരിശീലകരും ക്രിക്കറ്റ് ടീമിനെ ഫുട്ബോള്‍ ടീമിനെ പോലായണ് കാണുന്നത്. ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെ കളിയാണ്, പരിശീലകര്‍ പിന്നിരിക്കുന്നതാണ് ഉചിതം. അത് പ്രധാനമാണെന്നും ഗാംഗുലി വ്യക്തമാക്കി. സമീപകാലത്ത് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയെ വിമിര്‍ശിച്ച് ഗാംഗുലി പലപ്പോഴും രംഗത്തു വന്നിരുന്നു.

ഇന്ത്യയുടെ ജയത്തില്‍ ശാസ്ത്രിക്ക് പങ്കില്ലെന്ന് പറയാതെ പറയുകയാണോ ഗാംഗുലി ചെയ്തത് എന്നാണ് കരുതേണ്ടത്. ക്രിക്കറ്റ് ടീമില്‍ പരിശീലകന് ഒരോ കളിക്കാരെയും വാര്‍ത്തെടുക്കുന്ന ചുമതലയാണുള്ളത്. എന്നാല്‍, അപൂര്‍വം പരിശീലകര്‍ മാത്രമേ അത് ചെയ്യാറുളളൂവെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. രവി ശാസ്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ അവസരം കിട്ടിയാല്‍ എന്ത് ചോദിക്കുമെന്ന ചോദ്യത്തിന്, ആരാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്? രോഹിത് ശര്‍മയോ രവി ശാസ്ത്രിയോ എന്ന് ചോദിക്കുമെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.

കളിക്കാരുടെ പ്രകടനത്തിനുസരിച്ച് ടീമില്‍ മാറ്റങ്ങളുണ്ടാവും മികച്ച താരങ്ങളുള്ള ഒരു ടീമിന്റെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ഗാംഗുലി പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് തുടങ്ങിയ പ്രതിഭാധനര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ കഴിവുളള താരങ്ങളുണ്ട്. വിരാട് കോലി അവര്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കണം. ഞാന്‍ എനിക്കൊപ്പമുള്ള കളിക്കാര്‍ക്ക് എല്ലായിപ്പോഴും പിന്തുണ നല്‍കിയിരുന്നതായും താരം പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ വന്‍ പരാജയത്തിന് ശേഷം മുഖ്യ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഗാംഗുലിയും രംഗത്തു വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍