UPDATES

കായികം

അശ്വിനെതിരെ ആന്‍ഡേഴ്‌സന്റെ പ്രതിഷേധം അതിരുകടന്നതെന്ന് ആരാധകര്‍; മങ്കാദിങിനു ശേഷം ക്രിക്കറ്റില്‍ മറ്റൊരു വിവാദം കൂടി

ഭൂരിപക്ഷം ആരാധകരും താരത്തിന്റെ മങ്കാദിംഗ് വിക്കറ്റിനെതിരായിരുന്നു

ഐപിഎലില്‍ ഏറെ വിവാദമുണ്ടാക്കിയ മങ്കാദിങിന്റെ ചുവട് പിടിച്ച് കൂടുതല്‍ പേര്‍ അശ്വിനെതിരെ പ്രതിഷേധവുമായി എത്തുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഐപിഎല്ലിനിടെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിംഗ് റണ്ണൗട്ടിലൂടെ രവിചന്ദ്രന്‍ അശ്വിന്‍ പുറത്താക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് നിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായി കെട്ടടങ്ങിയതിന് ശേഷമാണ് താരത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ രംഗത്തു വന്നത്.

അശ്വിന്റെ പ്രവൃത്തിയെ ന്യായീകരിച്ചും ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികള്‍ രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷം ആരാധകരും താരത്തിന്റെ മങ്കാദിംഗ് വിക്കറ്റിനെതിരായിരുന്നു. കഴിഞ്ഞ ദിവസം അശ്വിന്റെ ചിത്രം നശിപ്പിച്ചായിരുന്നു ആന്‍ഡേഴ്‌സണ്‍,അശ്വിന്റെ മങ്കദിങിനോടുള്ള രോഷം പ്രകടിപ്പിച്ചത്. എന്നാല്‍ ആന്‍ഡേഴ്‌സണിന്റെ ഈ പരിധിവിട്ട പ്രതിഷേധം ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. ഇത്ര പ്രൊഫഷണലായ ഒരു താരം ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും, ആന്‍ഡേഴ്‌സണ്‍ ചെയ്തത് ശരിയായില്ലെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അശ്വിന്റെ വിവാദ മങ്കാദിംഗിനെതിരെ പ്രതിഷേധിച്ച ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റ്് ലോകത്ത് മറ്റൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍