UPDATES

കായികം

ജസ്പ്രിത് ബുമ്രയുടെ നേട്ടങ്ങള്‍ അവസാനിക്കുന്നില്ല; ഓസ്‌ട്രേലിയയില്‍ താരത്തിന് പുതിയ നേട്ടം

9/86 എന്ന ബൗളിംഗ് പ്രകടനമാണ് ബുമ്ര മെല്‍ബേണില്‍ സ്വന്തമാക്കിയത്.

മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞ് വിഴ്ത്തിയ ഇന്ത്യയുടെ യുവ പേസര്‍ ജസ്പ്രിത് ബുമ്രയുടെ നേട്ടങ്ങള്‍ അവസാനിക്കുന്നില്ല. ടെസ്റ്റിലെ അരങ്ങേറ്റ വര്‍ഷം തന്നെ ഗംഭീരമാക്കിയ താരത്തിന് ഇതാ മറ്റൊരു നേട്ടം കൂടി. ഈ വര്‍ഷം 48 വിക്കറ്റുകള്‍ നേടിയ താരത്തിന് ഓസ്‌ട്രേലിയയില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടവും സ്വന്തമായിരിക്കുകയാണ്. 9/86 എന്ന ബൗളിംഗ് പ്രകടനമാണ് ബുമ്ര മെല്‍ബേണില്‍ സ്വന്തമാക്കിയത്. എംസിജിയില്‍ മാന്‍ ഓഫ് ദി മാച് പുരസ്‌കാരം സ്വന്തമാക്കിയതും ബുംറയായിരുന്നു. കപില്‍ ദേവ് 1985ല്‍ അഡിലെയ്ഡില്‍ പുറത്തെടുത്ത 8/109 എന്ന പ്രകടനം രണ്ടാം സ്ഥാത്തും  2003ല്‍ അഗാര്‍ക്കര്‍ അഡിലെയ്ഡില്‍ 8/160 എന്ന പ്രകടനം പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

നിലവില്‍ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ബുമ്ര. ട്വന്റി-20 റാങ്കിംഗില്‍ ഇരുപതാമതും ടെസ്റ്റ് റാങ്കിംഗില്‍ 28-ാം സ്ഥാനത്തുമാണിപ്പോള്‍ ബുമ്ര. മെല്‍ബണ്‍ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനം അടുത്ത ഐസിസി റാങ്കിംഗിലും പ്രതിഫലിക്കും. ഈ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു ബൂമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം. ബൂമ്ര അധികം വൈകാതെ തന്നെ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും ഒന്നാം നമ്പര്‍ ബൗളറെന്ന ആധിപത്യം ഉറപ്പിക്കുമെന്നുമാണ് ക്രിക്കറ്റ് ലോകത്തെ പ്രവചനങ്ങള്‍.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍