UPDATES

കായികം

‘ബുംറയ്ക്ക് ശേഷമുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് ചിന്തിക്കാമോ?’ ഇര്‍ഫാന്‍ പത്താന്‍ പറയുന്നു

ബുംറയ്ക്ക് മുന്‍പ് ഇന്ത്യക്കായി ടെസ്റ്റ് ഹാട്രിക് നേടിയ താരമാണ് ഇര്‍ഫാന്‍ പത്താന്‍.

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹാട്രിക്ക് നേട്ടത്തോടെ 13 വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം ജസ്പ്രീത് ബുംറയാണെന്ന പത്താന്റെ പ്രശംസ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.

ബുംറ ഇന്ത്യയ്ക്കായി കളിക്കാതിരിക്കുമ്പോള്‍ ടീമിന് മറ്റെന്തിനെക്കാളും വലിയ നഷ്ടമാണ്. ടീമിന്റെ അത്തരമൊരു പ്രധാന ഭാഗമാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെയുള്ള ഒരാളെ ലഭിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ഭാഗ്യമാണ്, ”മുന്‍ ഇന്ത്യ ഓള്‍റൗണ്ടര്‍ പറഞ്ഞു. ബുംറ തന്നെയാണ് ടീമിലെ ഏറ്റവും പ്രധാന താരം. ബുംറയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്ന് ഫോര്‍മാറ്റുകളിലും മികവ് തെളിയിക്കുന്ന ബൗളറാണ് അദ്ദേഹം.

ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ അവസാന ഹാട്രിക് ആയിരിക്കില്ല. ‘ഇത് ലോകത്തിന് പുറത്താണ്. ഇത് പതിവായി നടക്കില്ലെന്ന് നിങ്ങള്‍ക്കറിയാം, ചില കളിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഹാട്രിക് നേടാനാവില്ല. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററും പരിശീലകനുമായ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ബുംറയ്ക്ക് മുന്‍പ് ഇന്ത്യക്കായി ടെസ്റ്റ് ഹാട്രിക് നേടിയ താരമാണ് ഇര്‍ഫാന്‍ പത്താന്‍. പാക്കിസ്ഥാനെതിരെ 2006ല്‍ കറാച്ചി ടെസ്റ്റിലായിരുന്നു പത്താന്റെ ഹാട്രിക്. സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് ഹാട്രിക് നേടിയിട്ടുള്ള മറ്റൊരു ഇന്ത്യന്‍ താരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍