ഇംഗ്ലണ്ട് ലോകകപ്പില്‍ ന്യൂസിലാന്‍ഡ് നിരയില്‍ നിര്‍ണായകമായ താരമാണ് ജിമ്മി നീഷം
സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമാണ് ന്യൂസിലാന്റ് ക്രിക്കറ്റ് താരമായ ജിമ്മി നീഷാം. ക്രിക്കറ്റുമായി ബന്ധപ്പെട്ട ആരാധകരുമായും ചിലപ്പോള്‍ ക്രിക്കറ്റ് ഇതര വിഷയങ്ങളിലും നര്‍മ്മം കലര്‍ത്തിയുളള ജിമ്മിയുടെ കുറിപ്പുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ താരത്തിന് ട്വിറ്ററിലൂടെ എത്തിയ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാമോ എന്നാണ് ചോദ്യം. ആരാധകരെ ഞെട്ടിക്കുന്ന ഈ ചോദ്യവുമായി എത്തിയത് പാകിസ്ഥാനി നടി സെഹര്‍ ഷിന്‍വാരിയാണ്.
I feel like I have a much lessened fear of eternal damnation in hell thanks to travelling through LA Airport a few times
— Jimmy Neesham (@JimmyNeesh) August 28, 2019
നരകത്തിലെ യാതനകളെ കുറിച്ചുള്ള എന്റെ പേടി കുറഞ്ഞിരിക്കുന്നു. ലോസ് ആഞ്ചലസ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതിനാണ് ഞാനതിന് നന്ദി പറയുന്നത് എന്നാണ് നിഷാമിന്റെ ട്വീറ്റ്. വിമാനത്താവളത്തെക്കുറിച്ച് ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം പാകിസ്ഥാന് നടി സെഹര്‍ ഷിന്‍വാരി അസാധാരണമായ അഭ്യര്‍ത്ഥനയാണ് നീഷാമിന് ലഭിച്ചത്. ഭാവിയിലെ എന്റെ കുട്ടികളുടെ അച്ഛനാവാമോ എന്നതായിരുന്നു പാകിസ്ഥാനി നടിയുടെ മറുപടി. ‘എന്റെ ഭാവി കുട്ടികളുടെ അച്ഛനാകാന്‍ ജിമ്മി ആഗ്രഹിക്കുന്നുണ്ടോ,” സെഹാര്‍ രണ്ട് ഇമോജികളുമായി ട്വീറ്റ് ചെയ്തു. നടിയുടെ ഈ ചോദ്യത്തിന് നിഷാം മറിപടിയും നല്കി. ‘ഇമോജികള്‍ അനാവശ്യമാണെന്ന് എനിക്ക് തോന്നുന്നു’ ഇതായിരുന്നു കിവീസ് താരത്തിന്റെ മറുപടി.
I feel like I have a much lessened fear of eternal damnation in hell thanks to travelling through LA Airport a few times
— Jimmy Neesham (@JimmyNeesh) August 28, 2019
I really feel like the emojis were unnecessary https://t.co/tH3g0jCWe4
— Jimmy Neesham (@JimmyNeesh) August 28, 2019
കാനഡ ഗ്ലോബല്‍ ടി 20 യില്‍ എഡ്മണ്ടന് റോയല്‍സിനായാണ് നീഷം അവസാനമായി കളിച്ചത്. ഇംഗ്ലണ്ട് ലോകകപ്പില്‍ ന്യൂസിലാന്‍ഡ് നിരയില്‍ നിര്‍ണായകമായ താരമാണ് ജിമ്മി നീഷം. ഇംഗ്ലണ്ടുമായുള്ള ഫൈനല്‍ പോരാട്ടത്തിലും കിവിസ് നിരയില്‍ നിര്‍ണായകമായി താരം. ടൂര്‍ണമെന്റില്‍ 232 റണ്‍സ് നേടി 15 വിക്കറ്റ് വീഴ്ത്തിയ നീഷാം.