UPDATES

കായികം

‘ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സേവനത്തേക്കാള്‍ കൂടുതല്‍ മറ്റൊരു ക്രിക്കറ്റ് താരവും നല്‍കിയിട്ടില്ല’;തലയെ പ്രശംസിച്ച് ഇതിഹാസ താരം കപില്‍ ദേവ്

ധോണി നല്‍കിയ സേവനത്തേക്കാള്‍ കൂടുതല്‍ മറ്റൊരു ക്രിക്കറ്റ് താരവും നല്‍കിയിട്ടില്ലെന്നും കപില്‍ ദേവ് പറയുന്നു.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെ പ്രശംസിച്ച്  ഇതിഹാസ താരം കപില്‍ ദേവ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച സേവനം കാഴ്ചവെച്ച കളിക്കാരനാണ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സേവനത്തേക്കാള്‍ കൂടുതല്‍ മറ്റൊരു ക്രിക്കറ്റ് താരവും നല്‍കിയിട്ടില്ലെന്നും കപില്‍ ദേവ് പറയുന്നു. ധോണിയെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട കാര്യമില്ല. അദ്ദേഹത്തെ ബഹുമാനിക്കുകയാണ് ചെയ്യേണ്ടത്.

ഇനിയും എത്ര കാലം അദ്ദേഹത്തിന് കളിക്കാന്‍ ആകുമെന്നറിയില്ല. ഈ വര്‍ഷവും അദ്ദേഹം ലോകകപ്പ് ജയിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് വലിയ പ്രതീക്ഷകളാണ്. മികച്ച ടീം തന്നെയാണ് നമുക്കുള്ളത്. എല്ലാവരും പരുക്കില്‍ നിന്ന് മോചിതരാണ്. ഭാഗ്യവും അവര്‍ക്കൊപ്പമുണ്ട് എങ്കില്‍ അവര്‍ ഉറപ്പായും വിജയിക്കുമെന്നും കപില്‍ ദേവ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമിലേക്ക് ഉള്‍പ്പെടുത്തിയതിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍, സെലക്ടര്‍മാരുടെ തീരുമാനത്തെ ബഹുമാനിക്കുകയും, വിശ്വസിക്കുകയുമാണ് വേണ്ടത് എന്നായിരുന്നു കപിലിന്റെ മറുപടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍