UPDATES

കായികം

രഞ്ജി ട്രോഫി; കേരളത്തിന്റെ സ്വപ്ന നേട്ടം തകര്‍ത്ത് വിദര്‍ഭ

ആദ്യ ഇന്നിങ്സില്‍ ഏഴു വിക്കറ്റെടുത്ത ഉമേഷ് രണ്ടിന്നിങ്സുകളിലായി 12 വിക്കറ്റുകള്‍ പോക്കറ്റിലാക്കി.

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ സ്വപ്നനേട്ടം തകര്‍ത്ത് വിദര്‍ഭയ്ക്കു ഇന്നിങ്സിനും 11 റണ്‍സിനും വിജയം. സെമി ഫൈനലില്‍ വന്‍ തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഒന്നാമിന്നിങ്സില്‍ 102 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാദിനം രണ്ടാമിന്നിങ്സില്‍  91 റണ്‍സിന് പുറത്തായി. അരുണ്‍ കാര്‍ത്തിക് (36), സിജോമോന്‍ ജോസഫ് (17), വിഷ്ണു വിനോദ് (15) എന്നിവര്‍ മാത്രമേ കേരള നിരയില്‍ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. വിക്കറ്റ് പോവാതെ 28 റണ്‍സെന്ന നിലയില്‍ തുടങ്ങിയ കേരളം പിന്നീട് ചീട്ട്കൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഉമേഷ് യാദവും യാഷ് താക്കൂറും ചേര്‍ന്നാണ് കേരളത്തെ തകര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ ഏഴു വിക്കറ്റെടുത്ത ഉമേഷ് രണ്ടിന്നിങ്സുകളിലായി 12 വിക്കറ്റുകള്‍ പോക്കറ്റിലാക്കി.

കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 106 റണ്‍സ് പിന്തുടര്‍ന്ന വിദര്‍ഭയെ രണ്ടാംദിനം 208 റണ്‍സിന് കേരളം പുറത്താക്കി. അവസാന 10 ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ഏഴു പേരെയാണ് കേരളം പുറത്താക്കിയത്. എന്നാല്‍ രണ്ടാമിന്നിങ്സിലെയും ബാറ്റിങ് തകര്‍ച്ച കേരളത്തെ പരാജയത്തിലേക്കു തള്ളിയിടുകയായിരുന്നു.

അഞ്ചു വിക്കറ്റെടുത്ത സന്ദീപ് വാര്യരാണ് കേരള ബൗളിങിന് ചുക്കാന്‍ പിടിച്ചത്. 16.4 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 57 റണ്‍സ് വിട്ടുകൊടുത്താണ് സന്ദീപ് അഞ്ചു വിക്കറ്റ് കൊയ്തത്. മൂന്നു വിക്കറ്റെടുത്ത ബേസില്‍ തമ്പി സന്ദീപിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ എംഡി നിധീഷിന് രണ്ടു വിക്കറ്റ് ലഭിച്ചു. ആദ്യദിനം ഇന്ത്യന്‍ പേസര്‍ കൂടിയായ ഉമേഷ് യാദവിന്റെ തകര്‍പ്പന്‍ ബൗളിങ് മിാവാണ് വിജയത്തിലേക്കുള്ള വഴി വിദര്‍ഭയ്ക്ക് എളുപ്പമാക്കിയത്. ഒന്നാം ഇന്നിംഗ്‌സില്‍  ഏഴു വിക്കറ്റ് നേട്ടമാണ് താരം സ്വന്തമാക്കിയത്. 12 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 48 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഉമേഷ് ഏഴു പേരെ പുറത്താക്കിയത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍