UPDATES

കായികം

കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍; പക്ഷെ ഈ ബൗളര്‍മാരെ നേരിടാന്‍ സാധിക്കില്ല: ലാറ

നിലവിലെ തന്റെ പ്രിയപ്പെട്ട ബൗളര്‍മാരായി ലാറ എടുത്തുകാട്ടുന്നത് ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സണും സൗത്താഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെയുമാണ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. നിലവിലെ തന്റെ പ്രിയപ്പെട്ട ബൗളര്‍മാരായി ലാറ എടുത്തുകാട്ടുന്നത് ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സണും സൗത്താഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയെയുമാണ്.

കോഹ്‌ലി മികച്ച താരമാണെങ്കിലും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനെയും ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണിയും നേരിടാന്‍ എളുപ്പത്തില്‍ സാധിക്കില്ലെന്നും ലാറ പറയുന്നു. താന്‍ കളിച്ചിരുന്ന സമയത്ത് മുത്തയ്യയും വോണും മികച്ച സ്പിന്നേഴ്സായിരുന്നു. കളിക്കളത്തില്‍ മാന്ത്രിക സ്പിന്നുകൊണ്ട് ഇരുവരും തന്നെ കബളിപ്പിച്ചിട്ടുണ്ടെന്നും ലാറ തുറന്നു സമ്മതിച്ചു.

ക്രിക്കറ്റിന്റെ വളര്‍ച്ചയാണ് ഐസിസി നോക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റിലാണ് ഇത് സംഭവിക്കുന്നത്. എല്ലാ രാജ്യങ്ങളും ടി-20 ഓവര്‍ കളിയില്‍ താത്പര്യം പ്രകടിപ്പിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. നീളം കൂടിയ ഫോര്‍മാറ്റ് മത്സരങ്ങള്‍ പിന്‍തുടരാന്‍ മികച്ച ടീമുകള്‍ക്ക് മാത്രമെ സാധിക്കൂ. ലോകത്ത് 16 ട്വന്റി -ട്വന്റി ടിമുകള്‍ ഉള്ളപ്പോള്‍ ഏകദിനം കളിക്കുന്നത് 10 ടീമുകള്‍ മാത്രമെയുള്ളു.

ഒളിംപിക് മത്സരങ്ങളില്‍ ക്രിക്കറ്റും ഒരു ഇനമായി ചേര്‍ക്കാമെന്നും ട്വന്റി 20 ഫോര്‍മാറ്റ് മത്സരങ്ങള്‍ക്ക് ഒളിംപിക് മത്സരങ്ങള്‍ക്കൊപ്പം ഇടം നല്‍കാമെന്നും ബ്രയാന്‍ ലാറ പറയുന്നു. മൂന്നു മണിക്കൂര്‍ സമയം ചിലവിട്ടാല്‍ ഒരു 20 ഓവര്‍ മത്സരം പൂര്‍ത്തിയാക്കാം. പിന്നെ എന്തുകൊണ്ട് ക്രിക്കറ്റിന് ഒളിപിംക്സില്‍ ഇടം ലഭിക്കുന്നില്ലെന്നും ലാറ ചോദിച്ചു.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിജയിച്ചില്ലെങ്കിലും 29 കാരനായ കോഹ്‌ലിക്ക് ഒരോ മത്സരങ്ങളും വ്യക്തിപരമായി നേട്ടങ്ങളാണ് സമ്മാനിച്ചത്. നാല് മത്സരങ്ങളില്‍ നിന്ന് 544 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍