UPDATES

കായികം

ഇന്ത്യന്‍ ആരാധകരോട് സ്മിത്തിന് കൈയ്യടിക്കാന്‍ കോഹ്‌ലി പറയുന്നത്; വീഡിയോ പുറത്ത് വിട്ട് ഐസിസി

കൂകി വിളി മതിയാക്കി കൈയ്യടിക്കാനും ആരാധകരോട് കോഹ്ലി പറഞ്ഞത് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയായി കഴിഞ്ഞു.

ലോകക്രിക്കറ്റിനെ വിവാദത്തിലാക്കിയ ഓസിസിന്റെ പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റ് ആരാധകര്‍ ഇതുവരെ മറന്നിട്ടില്ല. ഇതിനുള്ള തെളിവാണ് വിവാദത്തിന് ശേഷം തിരിച്ചെത്തിയ ഓസിസ് താരങ്ങളായ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാണികളില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ദുരനുഭവം. ഇന്നലെ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തിനിടെ ഇന്ത്യന്‍ ആരാധകരില്‍ നിന്നും താരങ്ങള്‍ക്ക് മോശം അനുഭവം നേരിടേണ്ടി വന്നു.
മല്‍സരത്തില്‍ ബൗണ്ടറി ലൈന്‍ കടന്ന് ഫീല്‍ഡ് ചെയ്യാന്‍ എത്തിയ സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ ചതിയന്‍, ചതിയന്‍ എന്ന് വിളിച്ചു.

ഈ വിളി കേട്ട ഉടന്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചതിയന്‍ വിളി നിറുത്തണമെന്ന് ആംഗ്യത്തിലൂടെ കാണികളോട് ആവശ്യപ്പെട്ടു. കൂകി വിളി മതിയാക്കി കൈയ്യടിക്കാനും ആരാധകരോട് കോഹ്ലി പറഞ്ഞത് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയായി കഴിഞ്ഞു. സംഭവത്തിന്റെ വീഡിയോ ഏറ്റെടുത്ത് കോഹ്ലി മാന്യതയുടെ പ്രതിരൂപമാണെന്നും ഈ രീതി കളിയുടെ മനോഹാരിത കൂട്ടിയെന്നും ചൂണ്ടി കാണിച്ച് ആരാധകര്‍ താരത്തിന് കൈയ്യടിച്ചിരുന്നു. സ്മിത്തിന് കൈയ്യടിക്കാന്‍ പറയുന്ന താരത്തിന്റെ വീഡിയോ ഐസിസിയുടെ ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍