UPDATES

ട്രെന്‍ഡിങ്ങ്

മഴ പെയ്തപ്പോള്‍ കേദാര്‍ ജാദവിനും കുല്‍ദീപ് യാദവിനും ഒപ്പമിരുന്ന് സര്‍ഫ്രാസിനെ അനുകരിച്ച് കോഹ്‌ലി

ആവേശപ്പോരാട്ടം മഴയില്‍ ഒലിച്ചുപോവുമെന്ന് കരുതിയെങ്കിലും ആരാധകരെ ആവശംകൊള്ളിച്ച് മത്സരം നടന്നു

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തില്‍ രണ്ട് തവണയാണ് മഴ എത്തിയത്. ആദ്യം ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളിലും പിന്നീട് പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിലും മഴ മത്സരം തടസപ്പെടുത്തിയിരുന്നു. ആവേശപ്പോരാട്ടം മഴയില്‍ ഒലിച്ചുപോവുമെന്ന് കരുതിയെങ്കിലും ആരാധകരെ ആവശംകൊള്ളിച്ച് മത്സരം നടന്നു. 89 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍ മഴ എത്തിയത് കളിയുടെ ആവേശം കുറച്ചെങ്കിലും ആരാധകരുമായി താരങ്ങള്‍ക്ക് തമാശ പങ്ക് വെയക്കാനുള്ള അവസരമായിരുന്നു അത്.

ഈ സമയം ഡഗ് ഔട്ടിലിരുന്ന് കളിചിരിയുമായി ഇന്ത്യന്‍ താരങ്ങള്‍ സമയം ചെലവഴിച്ചു. ഡഗ് ഔട്ടില്‍ കേദാര്‍ ജാദവിനും കുല്‍ദീപ് യാദവിനും ഒപ്പമിരുന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് അനുകരിച്ചത് കളിക്കാരില്‍ ചിരി പടര്‍ത്തുകയും ചെയ്തു. പാക് ബൗളര്‍ മുഹമ്മദ് ആമിറിനോട് ‘ആമിര്‍ ബോള്‍ ലാ’ എന്ന് സര്‍ഫ്രാസ് പറയുന്നതാണ് കോലി മുഖത്ത് പ്രത്യേക ഭാവമിട്ട് കോലി അനുകരിച്ചത്. ഇതുകണ്ട് കല്‍ദീപിന് ചിരി അടക്കാനുമായില്ല.

read more:‘ഇരയ്‌ക്കൊപ്പം നില്‍ക്കാതെ പി കെ ശശി എന്താണോ പറയുന്നത് അത് നടപ്പാക്കുന്നു’; എം എല്‍ എയില്‍ നിന്നും ലൈംഗികാതിക്രം നേരിട്ട ഡിവൈഎഫ്ഐ നേതാവ് സൗമ്യ രാജ് തുറന്നു പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍