UPDATES

കായികം

പരിശീലനത്തിനിടെ ഹൃദയാഘാതം; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനികെടിന്റെ ജീവന്‍ രക്ഷിക്കാനായില്ല

പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 21 വയസുകാരനായ കൊല്‍ക്കത്തയുടെ ക്രിക്കറ്റ് താരം അനികെട് ശര്‍മ്മയ്ക്ക് ദാരുണാന്ത്യം. പരിശീനനത്തിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനികെടിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പായ്ക്കപ്പറ സ്‌പോര്‍ട്ടിംഗ് ക്ലബിന്റെ താരമാണ് അനികെട്.

സംഭവത്തെ കുറിച്ച് അനികെടിന്റെ സുഹൃത്ത് പറയുന്നത് ഇങ്ങനെയാണ്. ക്രിക്കറ്റ് പരിശീലനത്തിനിടെ അനികെടിന് കുറച്ചു സമയം ഫുട്‌ബോള്‍ കളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ താരം നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വലന്‍ കൈയ്യന്‍ സ്പിന്നറായിരുന്നു താരം. ഒരു വര്‍ഷമായി ക്ലബില്‍ തുടരുന്ന അനികെട് മികച്ച ക്രിക്കറ്ററായിരുന്നു എന്ന് പരിശീലകന്‍ പറഞ്ഞു. ക്രിക്കറ്റില്‍ മികവ് കാണിച്ച താരമായിരുന്ന അനികെടിനെ ബംഗാളിലെ ക്രിക്കറ്റ് അസോസിയേഷന്‍ ലീഗില്‍ മത്സരിക്കാന്‍ തെരഞ്ഞെടുത്തിരുന്നു. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍