UPDATES

കായികം

‘സര്‍, ഇത് ബ്ലാങ്ക് ചെക്കാണ്, ഇഷ്ടമുള്ള തുക എഴുതിയെടുക്കാം’; ജേക്കബ് മാര്‍ട്ടിന് ക്രുണാല്‍ പാണ്ഡ്യയുടെ സഹായം

ഡിസംബര്‍ 28 നാണ് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ശ്വാസകോശത്തിനും കരളിനും അതി ഗുരുതരമായി പരിക്കേറ്റ ജേക്കബ് മാര്‍ട്ടിന്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്.

വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ.ബ്ലാങ്ക് ചെക്ക് നല്‍കി ഇഷ്ടമുള്ള തുക എഴുതി എടുക്കാന്‍ ആവശ്യപ്പെട്ടാണ് ക്രുണാല്‍ എത്തിയത്.ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിനാണ് ക്രുണാല്‍ ചെക്ക് നല്‍കിയത്. ‘ സര്‍, ഇത് ബ്ലാങ്ക് ചെക്കാണ്. ഇഷ്ടമുള്ള തുക എഴുതിയെടുക്കാം.ദയവായി ഒരു ലക്ഷത്തില്‍ താഴെ തുക എഴുതരുതെന്നും ക്രൂണാല്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മൂത്ത സഹോദരനാണ് ക്രുണാല്‍ പാണ്ഡ്യ. ഡിസംബര്‍ 28 നാണ് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ശ്വാസകോശത്തിനും കരളിനും അതി ഗുരുതരമായി പരിക്കേറ്റ ജേക്കബ് മാര്‍ട്ടിന്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്.

ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ കുടുംബം ബിസിസിഐ ഉള്‍പ്പെടെയുള്ള സംഘടനകളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഒരു ഘട്ടത്തില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തി വച്ചു. പിന്നീട് ബിസിസിഐ ഇടപെട്ട ശേഷമാണ് ചികിത്സ പുനരാരംഭിച്ചത്. ക്രുണാലിനെ കൂടാതെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി, ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും തങ്ങളുടെ സഹായം ഉറപ്പു നല്‍കിയിട്ടുണ്ട്. അടിയന്തിര ധനസഹായമായി ക്രിക്കറ്റ് ബോര്‍ഡ് 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. താരത്തിന്റെ ചികില്‍സയ്ക്കായി സുഹൃത്തുക്കളും ക്രിക്കറ്റ് പ്രേമികളും ധനസമാഹരണത്തിനായി രംഗത്തുണ്ട്. 1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങള്‍ കളിച്ച താരമാണ് ജേക്കബ് മാര്‍ട്ടിന്‍. ആഭ്യന്തര മത്സരങ്ങളില്‍ റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളിച്ചിട്ടുണ്ട്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍