UPDATES

കായികം

ഈ പാക് താരങ്ങളെ നമുക്ക് ഇനി വേണ്ട; ക്രിക്കറ്റ് ലോകത്തും പ്രതിഷേധം മുറുകുന്നു

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരം ഒഴിവാക്കുമെന്ന സൂചനയാണ് ബിസിസിഐയും നല്‍കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ കൂടുതല്‍ ക്രിക്കറ്റ് സ്‌റ്റേ
ഡിയങ്ങളില്‍ നിന്ന് പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നു.
ഏറ്റവും ഒടുവില്‍ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തതായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്‌സിഎ) ഭാരവാഹികളും അറിയിച്ചു. മുന്‍ പാക് നായകനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍, ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി, ബാറ്റ്‌സ്മാന്‍ ജാവേദ് മിയാന്‍ദാദ് എന്നിവര്‍ ഉള്‍പ്പടെയുള്ള താരങ്ങളുടെ ചിത്രങ്ങളാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തത്. സൈന്യത്തോട് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചാണ് ഈ നീക്കമെന്ന് കെഎസ്‌സിഎ ഭാരവാഹികള്‍ പറഞ്ഞു.

നേരത്തെ പഞ്ചാബിലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം, ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയം, ഹിമാചലിലെ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളില്‍നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന പതിമൂന്ന് പാക്കിസ്ഥാന്‍ താരങ്ങളുടെ ചിത്രങ്ങളാണ് ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നീക്കം ചെയ്തത്. ഇതിന് പിന്നാലെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കെഎസ്‌സിഎ തീരുമാനിച്ചത്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

അതേസമയം ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരം ഒഴിവാക്കുമെന്ന സൂചനയാണ് ബിസിസിഐയും നല്‍കുന്നത്. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലും നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കരുതെന്നു  ആവശ്യപ്പെട്ട് മുന്‍താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍