UPDATES

കായികം

നാലാം ടെസ്റ്റില്‍ ഓസിസിനെ കറക്കി വീഴ്ത്താന്‍ കുല്‍ദീപിനെ സഹായിച്ചത് ഈ സ്പിന്‍ ഇതിഹാസമാണ്!

ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോള്‍ കുല്‍ദീപുമായി ഏറെനേരം സംസാരിച്ച വോണ്‍ പന്തേറില്‍ വിലപ്പെട്ട കാര്യങ്ങള്‍ യുവതാരത്തിന് കൈമാറുകയും ചെയ്തു.

ഇന്ത്യ -ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി മൈതാനത്തിറങ്ങിയ കുല്‍ദീപ് യാദവ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കളിയുടെ മൂന്നാദിനം ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സില്‍ മൂന്നു വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്. മുന്‍നിര താരങ്ങള്‍ കുല്‍ദീപിന്റെ പന്തില്‍ പുറത്തായതോടെ കളിയില്‍ ഇന്ത്യയ്ക്ക് ആധിപത്യം ഉറപ്പിക്കാനും കഴിഞ്ഞു.

ഓസ്‌ട്രേലിയയില്‍ താരതമ്യേന റിവ്‌സ്റ്റ് സ്പിന്നര്‍മാര്‍ക്ക് നേട്ടം കൊയ്യാനാകുന്ന പിച്ചുകളാണ്. അതുകൊണ്ട് തന്നെയാണ് കുല്‍ദീപിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയതും. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചത് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ഉപദേശം സ്വീകരിച്ചതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോള്‍ കുല്‍ദീപുമായി ഏറെനേരം സംസാരിച്ച വോണ്‍, വിലപ്പെട്ട ഉപദേശങ്ങള്‍ യുവതാരത്തിന് കൈമാറുകയും ചെയ്തു.  ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍ എന്നിങ്ങനെ ഓസീസിന്റെ പ്രധാന ബാറ്റ്സ്മാന്മാരാണ് കുല്‍ദീപിന് വിക്കറ്റ് നല്‍കി മടങ്ങിയത്.

2017ല്‍ തന്നെ കുല്‍ദീപിന്റെ മികവിനെ വോണ്‍ പുകഴ്ത്തുകയും ലോകത്തെ ഒന്നാംനമ്പര്‍ സ്പിന്നര്‍ ആകുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. കഠിനാധ്വാനം ചെയ്താല്‍ കുല്‍ദീപിന് പാക് സ്പിന്നര്‍ യാസിറിനെ കടത്തിവെട്ടാന്‍ കഴിയുമെന്നായിരുന്നു വോണിന്റെ പ്രവചനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍